ഹോട്ടൽ പൊളിച്ച സംഭവം; വെങ്കടേഷിനും റാണ ദഗുബാട്ടിക്കുമെതിരെ കേസ്
text_fieldsറാണ, വെങ്കടേഷ്
ഹൈദരാബാദ്: തെലുഗു സൂപർ താരം വെങ്കടേഷിനും റാണ ദഗുബാട്ടിക്കുമെതിരെ കേസെടുത്ത് ഹൈദരാബാദ് ഫിലിം നഗർ പൊലീസ്. ഫിലിം നഗറിലെ ഡെക്കാൻ കിച്ചൺ ഹോട്ടൽ പൊളിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. റാണ ദഗുബാട്ടിയുടെ സഹോദരൻ അഭിരാം ദഗുബാട്ടി, പിതാവ് സുരേഷ് ദഗുബാട്ടി എന്നിവർക്കെതിരെയും കേസുണ്ട്.
കേസിൽ വെങ്കടേഷ് ഒന്നാംപ്രതിയും റാണ രണ്ടാംപ്രതിയുമാണ്. ഹൈദരാബാദ് ജൂബിലി ഹിൽസിൽ ദഗുബാട്ടി കുടുംബത്തിൻ്റെ വസ്തുവിൽ സ്ഥിതി ചെയ്യുന്ന 'ഡെക്കാൻ കിച്ചൻ' ഹോട്ടൽ തകർത്ത സംഭവത്തിലാണ് താരകുടുംബത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. കെ. നന്ദകുമാർ എന്നയാൾക്ക് സ്ഥലം ലീസിന് നൽകിയിരുന്നു. ഈ സ്ഥലത്താണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. എന്നാൽ, പിന്നീട് ഇരുകക്ഷികളും തമ്മിൽ തർക്കമുണ്ടാവുകയും ദഗുബാട്ടി കുടുംബം ഹോട്ടൽ പൊളിക്കുകയുമായിരുന്നു.
ഹോട്ടൽ പൊളിച്ചത് നിയമവിരുദ്ധമാണെന്ന് കാട്ടി ഡെക്കാൻ കിച്ചൻ ഉടമ നന്ദകുമാർ കോടതിയെ സമീപിച്ചു. കോടതി ഉത്തരവ് ലംഘിച്ച് ദഗുബാട്ടി കുടുംബം ഡെക്കാൻ കിച്ചൺ തകർത്തുവെന്നാണ് നന്ദകുമാർ പറയുന്നത്. ഹോട്ടൽ തകർത്തതുവഴി 20 കോടിയുടെ നഷ്ടമുണ്ടായെന്നും ഹോട്ടൽ വാടകക്ക് നൽകുന്നത് സംബന്ധിച്ച് കോടതി ഉത്തരവുണ്ടായിട്ടും അനധികൃതമായി പൊളിച്ച് വിലപിടിപ്പുള്ള കെട്ടിടം നശിപ്പിച്ച് ഫർണിച്ചറുകൾ കൊണ്ടുപോയെന്നും നന്ദകുമാർ പറയുന്നു. തുടർന്നാണ് കോടതി നിർദേശപ്രകാരം കേസെടുത്തിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.