സിനിമ 100 കോടി നേടിയാൽ എത്ര രൂപ കിട്ടും? വെളിപ്പെടുത്തി '2018' ന്റെ നിർമാതാവ് വേണു കുന്നപ്പിള്ളി
text_fieldsമികച്ച പ്രേക്ഷക സ്വീകാര്യത നേടി ജൂഡ് ആന്തണി സംവിധാനം ചെയ്ത '2018 എവരിവൺ ഈസ് ഹീറോ' പ്രദർശനം തുടരുകയാണ്. മെയ് അഞ്ചിന് റിലീസ് ചെയ്ത ചിത്രം നൂറ് കോടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രത്തിന്,നിർമാതാവിന് ലഭിക്കുന്ന തുകയെ കുറിച്ച് വെളിപ്പെടുത്തുകയാണ് നിർമാതാവ് വേണു കുന്നപ്പിള്ളി.
'സിനിമയുടെ കളക്ഷന്‍ പ്രധാനമായി പോകുന്നത് തിയറ്ററുകള്‍ക്കാണ്. ആദ്യത്തെ ആഴ്ച സാധാരണ തിയറ്ററുകളാണെങ്കില്‍ 45 -55 ശതമാനമാണ് പ്രോഫിറ്റ് ഷെയറിങ്. അതിൽ മള്‍ട്ടിപ്ലെക്‌സ് ആണെങ്കില്‍ 50 -50 ശതമാനമാകും. ആഴ്ചതോറും കുറഞ്ഞു വരും. പിന്നെയത് 60 -40 ആവും(60 ശതമാനം തിയറ്ററുകള്‍ക്കും 40 നിർമാതാക്കൾക്കും). ശരാശരി നോക്കുമ്പോള്‍ ചെലവുകൾ കഴിഞ്ഞ് 100 കോടി നേടിയിട്ടുണ്ടെങ്കില്‍ പ്രൊഡ്യൂസര്‍ക്ക് കിട്ടാന്‍ പോകുന്നത് 35 കോടി വരെയായിരിക്കും'- വേണു കുന്നപ്പിള്ളി ക്യൂവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ക്യാവ്യാ ഫിലിംസ്, പി.കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി.കെ പത്മകുമാർ, ആന്റോ ജോസഫും ചേർന്നാണ് 2018 നിർമിച്ചിരിക്കുന്നത്. കേരളം നേരിട്ട മഹാപ്രളയത്തിന്റെ കഥ പറഞ്ഞ ചിത്രം 2023 മെയ് അഞ്ചിനാണ് തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ഒരാഴ്ചക്കുള്ളിൽ 50 കോടി ക്ലബ്ബിൽ എത്തിയ ചിത്രം, പത്ത് ദിവസത്തിൽ 100 കോടി സ്വന്തമാക്കുകയായിരുന്നു.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.