പ്രമുഖ പാക് നടൻ സിയ മുഹ്യുദ്ദീൻ അന്തരിച്ചു
text_fieldsകറാച്ചി: പാകിസ്താനിലെ പ്രമുഖ നടനും അവതാരകനും സംവിധായകനുമായ സിയ മുഹ്യുദ്ദീൻ (91) അന്തരിച്ചു. പാകിസ്താനിൽനിന്ന് ആദ്യമായി ഹോളിവുഡിൽ അഭിനയിച്ച നടനാണ് ഇദ്ദേഹം. വയറുവേദനയെയും പനിയെയും തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
1931ൽ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിൽ ജനിച്ച സിയ മുഹ്യുദ്ദീൻ പാകിസ്താൻ ടെലിവിഷൻ, സിനിമ മേഖലക്കൊപ്പം ബ്രിട്ടീഷ് കലാ രംഗത്തും പ്രവർത്തിച്ചിരുന്നു.ഡേവിഡ് ലീനിന്റെ ലോറൻസ് ഓഫ് അറേബ്യ, ജാമിൽ ദെഹ് ലവിയുടെ ‘ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു.
മൂന്ന് പുസ്തകങ്ങളുടെ രചയിതാവാണ്. പാകിസ്താനിലെ രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ ‘ഹിലാലെ ഇംതിയാസ്’ ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ശഹബാസ് ശരീഫ്, മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ തുടങ്ങിയവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.