'പ്രതികരണം പരിപാടി'യിൽ വിധുവും ദീപ്തിയും; ചോദ്യങ്ങൾക്ക് മറുപടി നൽകി ദമ്പതികൾ -വൈറൽ വിഡിയോ
text_fieldsകൊച്ചി: ലോക്ഡൗണോടെ യുട്യൂബ് വിഡിയോകളിലൂടെ സജീവമാണ് സെലിബ്രിറ്റികൾ. അത്തരത്തിൽ രസകരമായ വിഡിയോകളിലൂടെയും പാട്ടിലൂടെയും ശ്രദ്ധേയമായവരാണ് ഗായകൻ വിധു പ്രതാപും ഭാര്യയും നർത്തകിയുമായ ദീപ്തിയും. ഇരുവരും ചേർന്നൊരുക്കിയ ഏറ്റവും പുതിയ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
ദൂരദർശനിലെ പ്രതികരണം പരിപാടിയുടെ ശൈലിയിലായിരുന്നു ഇരുവരുടെയും അവതരണം. വേഷത്തിലും സംസാരത്തിലും പ്രതികരണം പരിപാടിയുമായി സാമ്യം പുലർത്തി ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ഇരുവരും വിഡിയോയിൽ.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യുട്യൂബ് ചാനലുകളിലൂടെ പലരും ചോദിച്ച ചോദ്യങ്ങൾക്ക് ഹാസ്യം കലർത്തിയാണ് ഇരുവരുടെയും മറുപടികൾ.
ഇവരുടെ വിഡിയോയിലൂടെ താരമായ നായ്ക്കുട്ടിയുടെയും ദീപ്തിയുടെ സുഹൃെത്തന്ന് പരിചയപ്പെടുത്തുന്ന വെറോണിക്കയെക്കുറിച്ചുമെല്ലാം വിഡിയോയിൽ പറയുന്നുണ്ട്. ദമ്പതികൾക്ക് കുട്ടികളില്ലേ എന്ന ചോദ്യത്തിന് ഇപ്പോൾ തങ്ങൾക്ക് കുട്ടികളില്ലെന്നും എന്നാൽ അതോർത്ത് ദുഃഖിച്ചിരിക്കുന്ന ദമ്പതികളല്ല എന്നുമായിരുന്നു ഇരുവരുടെയും മറുപടി. അക്കാര്യമോർത്ത് വേറെയാരും വിഷമിക്കേണ്ടെന്നും എപ്പോഴും സന്തോഷത്തോടെ ജീവിതം ആസ്വദിക്കുകയാണെന്നും ദമ്പതികൾ പറയുന്നു.
കൂടാതെ വിമർശനങ്ങൾ ഉന്നയിച്ചവർക്കും നിർദേശങ്ങൾ അറിയിച്ചവർക്കും അവർ മറുപടി നൽകുന്നുണ്ട്. രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളും കൂട്ടിച്ചേർത്തായിരുന്നു വിധുവിന്‍റെയും ദീപിതിയുടെയും പ്രതികരണത്തിന്‍റെ ഉത്തരങ്ങൾ. ഇരുവരുടെയും പ്രതികരണം വിഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്.
ലോക്ഡൗൺ കാലം മുതൽ യുട്യൂബ് ചാനലുകളിലൂടെയും ചെറുവിഡിയോകളിലൂടെയും സജീവമാണ് വിധുവും ദീപ്തിയും. ഇരുവരുടെയും വ്യത്യസ്തമായ വിഡിയോകൾ ഇതിനോടകം വൈറലായിരുന്നു. പ്രതികരണം പരിപാടിക്കും നിരവധി ആരാധകരും സെലിബ്രിറ്റികളും കമന്‍റുകളും ലൈക്കുകളുമായി എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.