Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'ലിയോ'യിൽ ഗായകനായി...

'ലിയോ'യിൽ ഗായകനായി വിജയ്; ആദ്യ സർപ്രൈസ് പ്രൊമോ പങ്കുവച്ച് ലോകേഷ് കനകരാജ്

text_fields
bookmark_border
Vijay and Lokesh Kanagaraj movie  LEO Promo Single Out
cancel

ജൂൺ 22 ന് ദളപതി വിജയ്‌യുടെ ജന്മദിനത്തിന് മുന്നോടിയായി, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രമായ ലിയോയുടെ ആദ്യ സിംഗിൾ പ്രൊമോ പുറത്തിറങ്ങി. ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജ് തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് പ്രെമോ ഗാനം റിലീസ് ചെയ്തത്.

വിജയ്‌യുടെ നാൽപ്പത്തി ഒൻപതാം ജന്മദിനത്തിൽ, പല സിനിമാ നിർമ്മാതാക്കളും തമിഴ് സൂപ്പർതാരത്തിനായി സർപ്രൈസുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്, അത് യഥാസമയം അനാവരണം ചെയ്യപ്പെടും.അതിനൊക്കെ മുന്നോടിയായാണ് ലോകമെമ്പാടുമുള്ള വിജയ് ഫാൻസ്‌ കാത്തിരിക്കുന്ന ലിയോ സിംഗിളിന്റെ സർപ്രൈസ് ലോകേഷ് വെളിപ്പെടുത്തിയത്.സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ് ലിയോ ആദ്യ ഗാനത്തിലെ പ്രൊമോ.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്യുന്ന ഗാനത്തിൽ 1000-ലധികം നർത്തകർക്കൊപ്പം അടുത്തിടെ ചിത്രീകരിച്ച ഗാനം ആലപിച്ചിരിക്കുന്നത് ദളപതി വിജയ് ആയിരിക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടലുകൾ . വിജയ്, തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഒക്ടോബർ 19 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ലിയോ പ്രദർശനത്തിനെത്തും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor Vijaykanagarajleo
News Summary - Vijay and Lokesh Kanagaraj movie LEO Promo Single viral
Next Story