ഒ.ടി.ടിയിൽ കാണാൻ ചെലവ് കുറവ്; വ്യാജൻ കാണുന്നവരോട് സഹതാപം മാത്രം ...
text_fieldsകൊച്ചി: വളരെ തുച്ഛമായ തുകക്ക് സിനിമ ഒ.ടി.ടിയിൽ കാണാൻ കഴിയുമ്പോൾ അതിന്‍റെ വ്യാജപതിപ്പ് എന്തിന് കാണമമെന്ന് നിർമാതാവും നടനുമായ വിജയ് ബാബു. അത്രയും കുറഞ്ഞ പണം നൽകാനില്ലാത്തവർ ആ ചിത്രം കാണാതിരിക്കുകയാണ് നല്ലത് എന്നും അദ്ദേഹം മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. വിജയ് ബാബു നിർമ്മിച്ച സൂഫിയും സുജാതയും ഒ.ടി.ടിയിൽ റിലീസ് ചെയ്തിരുന്നു. അതിനിടെ ചിത്രത്തിന്‍റെ വ്യാജപതിപ്പ് പുറത്തിറങ്ങുകയും ചെയ്തു.
അതിജീവന ശ്രമത്തിെൻറ ഭാഗമായാണ് സൂഫിയും സുജാതയും ഒ.ടി.ടി റിലീസ് ചെയ്തത്. കോവിഡ് 19 നും ലോക്ഡൗണും എല്ലാ മേഖലയെയും പോലെ സിനിമ മേഖലയെയും ബാധിച്ചു. അനിശ്ചിതത്വം എന്ന് അവസാനിക്കുമെന്ന് അറിയില്ല. ഈ സന്ദർഭത്തിൽ കുറഞ്ഞ ബജറ്റിൽ നിർമിച്ച സിനിമകൾ തിയറ്റർ അല്ലാത്ത ബദൽ മാധ്യമത്തെ റിലീസിനായി ഉപയോഗിച്ചു. ഞാൻ ചെയ്ത ഓരോ സിനികമളായ അങ്കമാലി ഡയറീസ്, ആട് 2, ജൂൺ എന്നിവയെല്ലാം വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്നും വിജയ് ബാബു കൂട്ടിച്ചേർത്തു.
കോവിഡാനന്തം സിനിമ ലോകം പലരീതികളിൽ മാറും. ആസ്വാദന രീതികളിൽ പോലും മാറ്റമുണ്ടാകും. ഇൻറർനാഷണൽ കണ്ടൻറുകൾ കാണുന്ന ഒരു പ്രേക്ഷകരോടായിരിക്കും ഇനി മലയാള സിനിമ പോരാടേണ്ടി വരിക. സ്ത്രീപക്ഷ സിനിമയായാണ് സൂഫിയും സുജാതയും. ജയസൂര്യക്ക് പുറമെ ബോളിവുഡ് താരം അതിഥി റാവു, സിദ്ദിഖ്, ഹരീഷ് കണാരന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നരണിപ്പുഴ ഷാനവാസാണ് സംവിധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.