Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'ഗോട്ടി'ന് പ്രതിഫലം...

'ഗോട്ടി'ന് പ്രതിഫലം വാങ്ങിയില്ല; ശിവകാർത്തികേയന് സ്നേഹസമ്മാനവുമായി വിജയ്-വിഡിയോ

text_fields
bookmark_border
Vijay gifts luxury watch to Sivakarthikeyan for his cameo in GOAT
cancel

വിജയ് യെ കേന്ദ്രകഥാപാത്രമാക്കി വെങ്കിട്ട് പ്രഭു സംവിധാനം ചെയ്ത ചിത്രമാണ് ഗോട്ട്. സെപ്റ്റംബർ അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു. ഗോട്ടിൽ വിജയ്ക്കൊപ്പം നടൻ ശിവകാർത്തികേയനും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു. അതിഥി വേഷത്തിലാണ് നടൻ ചിത്രത്തിലെത്തിയത്. സിനിമയിൽ പ്രതിഫലം വാങ്ങാതെയാണ് നടൻ അഭിനയിച്ചതെന്നാണ് വിവരം.

ഇപ്പോഴിതാ ഗോട്ടിൽ അതിഥി വേഷത്തിലെത്തിയ ശിവകാർത്തികേയന് സ്നേഹസമ്മാനവുമായി വിജയ് എത്തിയിരിക്കുകയാണ്. ആഡംബര വാച്ചാണ് സമ്മാനമായി നൽകിയിരിക്കുന്നത്. നടന്റെ കൈയിൽ വാച്ച് കെട്ടി കൊടുക്കുന്ന വിജയ് യുടെ വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.സിനിമയുടെ ക്ലൈമാക്സ് ഭാഗത്തിലാണ് ശിവകാർത്തികേയന്റെ എൻട്രി.

തിയറ്റർ പ്രദർശനത്തിന് ശേഷം ഗോട്ട് ഒ.ടി.ടിയിൽ എത്തിയിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. നിലവിൽ ദളപതി 69 ന്റെ തിരക്കിലാണ് താരം. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക.ബോബി ഡിയോള്‍, മമിത ബൈജു, നരെയ്ന്‍, പ്രിയ മണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sivakarthikeyanVijay
News Summary - Vijay gifts luxury watch to Sivakarthikeyan for his cameo in 'GOAT'
Next Story