ചിത്രം 'എമർജൻസി' കണ്ട് രാജമൗലിയുടെ പിതാവ് വിജേന്ദ്ര പ്രസാദ് കരഞ്ഞു; വെളിപ്പെടുത്തി കങ്കണ
text_fieldsനടി കങ്കണ റണവത്ത് പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'എമർജൻസി'. അടിയന്തരാവസ്ഥ കാലം പ്രമേയമാകുന്ന ചിത്രം റിതേഷ് ഷായാണ് സംവിധാനം ചെയ്യുന്നത്. മണികർണിക ഫിലിംസിന്റെ ബാനറിൽ കങ്കണയും രേണുകയും ചേർന്നാണ് നിർമിക്കുന്നത്.
സംവിധായകൻ എസ്. എസ് രാജമൗലിയുടെ പിതാവും തിരക്കഥാകൃത്തുമായ വിജേന്ദ്ര പ്രസാദ് എമർജൻസി കണ്ടുവെന്ന് കങ്കണ. ചിത്രം കണ്ടതിന് ശേഷം മികച്ച അഭിപ്രായം പറഞ്ഞുവെന്നും അദ്ദേഹം കരഞ്ഞതായും താരം കൂട്ടിച്ചേർത്തു.
'എഡിറ്റിങ് പൂർത്തിയായതിന് ശേഷം എമർജൻസി കാണുന്ന ആദ്യത്തെ വ്യക്തി. അത് മറ്റാരുമല്ല, എഡിറ്റ് കാണുമ്പോൾ വിജേന്ദ്ര സാർ പലതവണ കണ്ണ് തുടക്കുന്നത് കണ്ടു. കൂടാതെ സിനിമ കണ്ടതിന് ശേഷം അദ്ദേഹം പറഞ്ഞു, 'എന്റെ കുട്ടിയായ നിന്നിൽ ഞാൻ ഏറെ അഭിമാനിക്കുന്നുവെന്ന്'- കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'എന്റെ ഗുരുക്കന്മാരുടേയും അഭ്യുദയകാംക്ഷികളുടെയുമെല്ലാ അനുഗ്രഹത്താൽ 'എമർജൻസി'പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലേക്ക് കടക്കാൻ പോവുകയാണ്... റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും'- നടി കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.