ഒത്തിരി സ്വപ്നങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് ജീവിതം കൈവിട്ടു പോയത്; കലാഭവൻ മണിയെ കുറിച്ച് വിനയൻ
text_fieldsനടൻ കലാഭവൻ മണി ഓർമയായിട്ട് ഏഴ് വർഷം പിന്നിടുകയാണ്. ഇന്നും മണിയെ കുറിച്ചോർക്കുമ്പോൾ സഹപ്രവർത്തകരുടേയും ആരാധകരുടേയും കണ്ണുകൾ നിറയും.
സംവിധായകൻ വിനയനുമായി വളരെ അടുത്ത ബന്ധമായിരുന്നു നടനുണ്ടായിരുന്നത്. ഇപ്പോഴിതാ മണിക്കൊപ്പമുളള ഓർമ പങ്കുവെക്കുകയാണ് വിനയൻ. സാധാരണക്കാരനില്‍ സാധാരണക്കാരനായ ആ അതുല്യകലാകാരന്റെ അകാലത്തിലുള്ള വേര്‍പാട് ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സില്‍ വേദനയുടെ കനലെരിയുന്നു. അദ്ദേഹത്തിന് ഒത്തിരി സ്വപ്നങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് ജീവിതം കൈവിട്ടു പോയത്- വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.
‘മണി യാത്രയായിട്ട് ഏഴു വര്‍ഷം… സാധാരണക്കാരനില്‍ സാധാരണക്കാരനായ ആ അതുല്യകലാകാരന്റെ അകാലത്തിലുള്ള വേര്‍പാട് ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സില്‍ വേദനയുടെ കനലെരിയുന്നു. ഏറെ ദാരിദ്ര്യവും അതിലേറെ അവഗണനയും ഒക്കെ സഹിച്ച് തന്റേതായ അസാധാരണകഴിവുകള്‍ കൊണ്ടു മാത്രം മലയാളസിനിമയിലും മലയാളികളുടെ മനസ്സിലും ഇടം നേടാന്‍ കഴിഞ്ഞ കലാഭവന്‍ മണിക്ക് ഒത്തിരി സ്വപ്നങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് ജീവിതം കൈവിട്ടു പോയത്.
ഇതിനെയാണല്ലോ വിധി എന്നു നമ്മള്‍ പറയുന്നത്. ഇനിയൊരു ജന്മമുണ്ടങ്കില്‍ ഈ സ്‌നേഹഭൂമിയില്‍ ഇനിയും മണി ജനിക്കട്ടെ…. ആദരാഞ്ജലികള്‍’- വിനയന്‍ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.