Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'ആലീസാന്റിയുടെ വള...

'ആലീസാന്റിയുടെ വള വിറ്റ കാശു കൈയിലേൽപ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത്‌'- വിനീത് ശ്രീനിവാസൻ

text_fields
bookmark_border
Vineeth Sreenivasan Shares Memory Of Late Actor innocent
cancel

ന്നസെന്‍റുമായി വളരെ അടുത്ത ബന്ധമാണ് നടൻ ശ്രീനിവാസനും കുടുംബത്തിനുമുള്ളത്. ഇപ്പോഴിതാ ഇന്നസെന്‍റുമായുള്ള ഓർമ പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസൻ. സോഷ്യൽ മീഡിയ പേജിലൂടെയാണ് ബാല്യകാല ഓർമ പങ്കുവെച്ചത്.

എന്റെ കുട്ടിക്കാലത്ത്, അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്. എന്തു പറയണമെന്നറിയില്ല. ഒരുപാട് ഓർമകളുണ്ടുണ്ട്.നഷ്ടം നമുക്കു മാത്രമാണെന്ന് വിനീത് കുറിച്ചു.

‘എന്തു പറയണം എന്നറിയില്ല.. ഒരുപാട് ഓർമകളുണ്ട്.. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകൾ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ്.. അച്ഛന്റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്റിയുടെ വള വിറ്റ കാശു കയ്യിലേൽപ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത്‌ എന്നു കേട്ടിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത്, അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്.. ഗീത് ഹോട്ടലിനു വെളിയിൽ, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരുത്തരെയും ഓർക്കുന്നു. മറുകരയിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്. നഷ്ടം നമുക്കു മാത്രമാണ്’.–വിനീത് ശ്രീനിവാസൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InnocentVineeth Sreenivasan
News Summary - Vineeth Sreenivasan Shares Memory Of Late Actor innocent
Next Story