അനുഷ്ക ശർമയെ പോലെ കോഹ്‌ലിയും കരിയർ വിടുന്നോ? ആശങ്ക പങ്കുവെച്ച് ആരാധകർ
text_fieldsക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പദ്ധതിയെക്കുറിച്ചുള്ള വിരാട് കോഹ്‌ലിയുടെ വാക്കുകൾ ആരാധകരുടെ ഇടയിൽ ചർച്ചയാവുന്നു. ബെംഗളൂരുവില്‍ നടന്ന ആർ.ബി.സിയുടെ റോയല്‍ ഗാല ഡിന്നറിലാണ് വിരമിക്കൽ പദ്ധതിയെക്കുറിച്ച് പറഞ്ഞത്. ഒരു കായിക താരം എന്ന നിലയിൽ കരിയറിൽ ഒരു അവസാനം ഉണ്ടെന്ന് അറിയാം. ക്രിക്കറ്റില്‍ തന്റെ റോള്‍ അവസാനിച്ചെന്ന് തനിക്ക് തോന്നിയാല്‍ പോകുമെന്നമായിരുന്നു കോഹ്‌ലി പറഞ്ഞത്. വിരമിക്കൽ ദിവസത്തെക്കുറിച്ച് ആലോചിച്ച് തന്റെ കരിയർ അവസാനിപ്പിക്കാന്‍ ആഗ്രഹമില്ലെന്നും താരം കൂട്ടിച്ചേർത്തു.
'ഒരു കായിക താരമെന്ന നിലയില്‍ കരിയറിന് ഒരു അവസാന തീയതി ഉണ്ടെന്ന് എനിക്കറിയാം. ആ ദിവസത്തെക്കുറിച്ച് ആലോചിച്ച് കരിയര്‍ അവസാനിപ്പിക്കാന്‍ എനിക്ക് ആഗ്രഹമില്ല. എപ്പോഴും ഒരുപോലെ പ്രവർത്തിക്കാൻ എനിക്ക് സാധിക്കില്ല. അതുകൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഒരു ജോലിയും പകുതിയിൽ അവസാനിപ്പിക്കില്ല. അതിൽ ഒരിക്കലും കുറ്റബോധം തോന്നില്ല. ക്രിക്കറ്റില്‍ എന്റെ റോള്‍ അവസാനിച്ചെന്ന് എനിക്ക് തോന്നിയാല്‍ ഞാന്‍ പോകും. അതിനാൽ കളിക്കുന്ന കാലത്തോളം മികച്ചത് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. അത് മാത്രമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്'- എന്നായിരുന്നു കോഹ്‌ലി പറഞ്ഞത്.
വിരാട് കോഹ്‌ലിയുടെ വാക്കുകൾ ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ ആശങ്ക പങ്കുവെച്ചിട്ടുണ്ട്. ഭാര്യയും നടിയുമായ അനുഷ്ക ശർമയെ പോലെ കരിയർ ഉപേക്ഷിക്കുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
അനുഷ്ക ബോളിവുഡിൽ തിളങ്ങി നിൽക്കുമ്പോഴാണ് വിരാട് കോഹ്‌ലിയെ വിവാഹം കഴിക്കുന്നത്. തുടർന്ന് നടി അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. ഇത് ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയിരുന്നു. അഭിനയത്തിൽ നിന്ന് ഇടവേള എടുത്തെങ്കിലും സിനിമ, വെബ് സീരീസ് നിർമാണ മേഖലയിൽ സജീവമായിരുന്നു. സിനിമ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് അനുഷ്ക ഇതുവരെ പറഞ്ഞിട്ടില്ല. സ്പോർട്ട് ഡ്രാമ ചിത്രമായ ഛക്ദേ എക്സ്പ്രസാണ് അനുഷ്കയുടെ പുതിയ ചിത്രം. മുൻ വനിത ക്രിക്കറ്റർ ജൂലൻ ഗോസ്വാമി ആയിട്ടാണ് നടി എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.