Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightവിഷ്ണു മോഹനൊപ്പം...

വിഷ്ണു മോഹനൊപ്പം പൃഥ്വിരാജിന്റെ ഫീൽ ഗുഡ് ചിത്രം

text_fields
bookmark_border
Vishnu Mohan  Next With Prithviraj
cancel

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രമാണ് കഥ ഇന്നുവരെ. ബിജു മേനോൻ, മേതിൽ ദേവിക, നിഖില വിമൽ അനുശ്രീ, അനു മോഹൻ, ഹക്കിം എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.

ഇപ്പോഴിതാ പുതിയ ചിത്രത്തെക്കുറിച്ച് പറയുകയാണ് സംവിധായകൻ. പൃഥ്വിരാജിനൊപ്പമാണ് അടുത്ത ചിത്രം. ബിഗ് ബജറ്റ് ചിത്രമാണെന്നും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പൃഥ്വിരാജുമായി നടക്കുകയാണെന്നും സംവിധായകൻ പറഞ്ഞു.'പൃഥ്വിരാജിനൊപ്പം അടുത്ത ചിത്രത്തിന്റെ വർക്കുകൾ നടക്കുകയാണ്. ഫീൽ ഗുഡ് സിനിമയാണ്. അതൊരു ചെറിയ സിനിമയല്ല അത്യാവശ്യം ബജറ്റുള്ള ഒരു ചിത്രമാണ്.പൃഥ്വിരാജ് പ്രൊഡക്ഷൻസും മറ്റൊരു നിർമാണ കമ്പനിയും ചേർന്നാണ് നിർമിക്കുന്നത്. സിനിമയുടെ എഴുത്തുകൾ നടക്കുകയാണ്. രണ്ട് വർഷം മുൻപാണ് പൃഥ്വിയോട് ഈ കഥ പറയുന്നത്. പത്ത് മിനിറ്റായിരുന്നു മീറ്റിങ്ങുണ്ടായിരുന്നത്. ഏഴാം മിനിറ്റില്‍ പുള്ളി ഓക്കേ പറഞ്ഞു', വിഷ്ണു മോഹൻ പറഞ്ഞു.

മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ തിരക്കിലാണ് ഇപ്പോൾ പൃഥ്വിരാജിപ്പോൾ.ഗുജറാത്ത് ഷെഡ്യൂൾ പുനരാരംഭിച്ചിരിക്കുകയാണ്. ഈ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം എമ്പുരാൻ ടീം ഒരു ഇടവേളയെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പൃഥ്വിരാജ് 'വിലായത്ത് ബുദ്ധ' എന്ന സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കാൻ ഒരുങ്ങുന്നതിനാലാണ് ഈ ഇടവേള എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. 'ഗുരുവായൂരമ്പല നടയിൽ' ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prithviraj
News Summary - Vishnu Mohan Next With Prithviraj Sukumaran
Next Story