ശുഐബ് മാലിക്കിന്റെ മൂന്നാം വിവാഹം; ഷാഹിദ് അഫ്രീദിയുടെ ആശംസ വൈറലാവുന്നു- വിഡിയോ
text_fieldsപാക് ക്രിക്കറ്റർ ശുഐബ് മാലിക്കിന് വിവാഹാശംസയുമായി മുൻ പാക് ക്രിക്കറ്റ് താരം ഷാഹീദ് അഫ്രീദി. സമാ ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ആശംസ നേർന്നത്. 'ശുഐബ് മാലിക്കിന് ആശംസകൾ. ഈ പങ്കാളിക്കൊപ്പം ജീവിതകാലം മുഴുവൻ സന്തോഷവാനായിരിക്കാൻ ദൈവം സഹായിക്കട്ടെ'- എന്നായിരുന്നു അഫ്രീദി പറഞ്ഞത്.
2024 ജനുവരി19 നായിരുന്നു പാക് ക്രിക്കറ്റർ ശുഐബ് മാലിക്കിന്റെയും നടി സന ജാവേദിന്റെ വിവാഹം. മാലിക്കിന്റെ മൂന്നാം വിവാഹം ഇന്ത്യയിലും പാകിസ്താനിലും വലിയ വിമർശനം സൃഷ്ടിച്ചിരുന്നു. മാലിക്കിന്റെ കുടുംബാംഗങ്ങളാരും വിവാഹത്തിന് പങ്കെടുത്തിരുന്നില്ല.
ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുമായുള്ള വിവാഹമോചനത്തിന് ശേഷമായിരുന്നു സനയുമായുള്ള വിവാഹം. ഏതാനും മാസങ്ങൾക്കു മുൻപാണ് സാനിയയും മാലിക്കും വിവാഹമോചിതരായത്. 2010ലായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തിൽ അഞ്ചുവയസ്സുള്ള മകനുണ്ട്. സാനിയ മിർസക്കൊപ്പമാണ് മകൻ. ആദ്യ ഭാര്യയും ഇന്ത്യക്കാരിയുമായ ആയിഷ സിദ്ദീഖിയുമായുള്ള വിവാഹമോചനത്തിന് ശേഷമായിരുന്നു സാനിയയെ വിവാഹം കഴിച്ചത്.
'ജീത്തോ പാകിസ്താൻ’ ടിവി ഷോയിലൂടെയാണ് സനാ ജാവേദും ശുഐബ് മാലിക്കും പരിചയപ്പെടുന്നത് . പാക് ഗായകനായ ഉമെയ്ർ ജയ്‌സ്വാൾ ആയിരുന്നു സനയുടെ ആദ്യ ഭർത്താവ്. 2020-ലെ വിവാഹബന്ധം രണ്ടുമാസം മുമ്പ് ഇരുവരും ഔദ്യോഗികമായി വേർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.