Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘വഴക്കും...

‘വഴക്കും പ്രശ്നങ്ങളുമുണ്ട്, എല്ലാവരെയും പോലെയാണ് ഞങ്ങളും’; കുടുംബജീവിതത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

text_fields
bookmark_border
When Aishwarya Rai Revealed She And Abhishek Bachchan FIGHT Every Day: Women Dont Make Up...
cancel

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഐശ്വര്യ റായ് ബച്ചൻ. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് 2007ൽ നടൻ അഭിഷേക് ബച്ചനുമായുള്ള അവരുടെ വിവാഹം. കല്യാണത്തോടെ അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത ഐശ്വര്യ വെള്ളിത്തിരയിൽ മടങ്ങിയെത്തിയത് മകൾ ജനിച്ചതിന് ശേഷമാണ്. സിനിമയിലെ നടിയുടെ ഇടവേള ആരാധകരെ ചൊടിപ്പിച്ചിരുന്നു. സ്വന്തം ഇഷ്ടത്തിനാണ് ഐശ്വര്യ സിനിമയിൽനിന്ന് മാറി നിന്നതെന്നും മറ്റെന്തിനെക്കാളും മകൾക്കാണ് പ്രധാന്യം നൽകുന്നതെന്നും അഭിഷേക് ഒരു അഭിമുഖത്തിൽ പറഞ്ഞു

സാധാരണ എല്ലാവരെയും പോലെ തങ്ങളുടെ ജീവിതത്തിലും വഴക്കും പിണക്കങ്ങളും ഉണ്ടാവാറുണ്ടെന്നെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അഭിഷേക് ബച്ചൻ. ഒരു അഭിമുഖത്തിലാണ് ഐശ്വര്യയുമായുള്ള തർക്കങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. എത്ര വഴക്കിട്ടാലും ആ ദിവസം അവസാനിക്കുന്നതിന് മുമ്പ് പ്രശ്നം പരിഹരിക്കാറുണ്ടെന്നും നടൻ പറഞ്ഞു. നടന്റെ പിറന്നാളിനോടനുബന്ധിച്ചാണ് അഭിമുഖം സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത്.

'സാധാരണ ദമ്പതിമാരെ പോലെ ഞങ്ങൾക്കിടയിലും വഴക്കുകൾ നടക്കാറുണ്ട്. എന്നാൽ, അതൊന്നും അത്ര ഗൗരവമുള്ളതല്ല. ആരോഗ്യപരമായ തർക്കങ്ങളാണ് എപ്പോഴും ഉണ്ടാകാറുള്ളത്. അല്ലാത്തപക്ഷം ഇത് ശരിക്കും വിരസമായിരിക്കും. ഒരു ദിവസം മാത്രമാണ് ഞങ്ങളുടെ വഴക്കിന്റെ ദൈർഘ്യം. ആ ദിവസം അവസാനിക്കുന്നതിന് മുമ്പ് പ്രശ്നം പരിഹരിക്കും. അത് ഞങ്ങൾക്കിടയിലെ നിയമമാണ്.

പലപ്പോഴും ഞാനാണ് പ്രശ്നം പരിഹരിക്കാൻ മുൻകൈ എടുക്കുന്നത്. സ്ത്രീകൾ ഒരിക്കലും ആദ്യം മുന്നോട്ട് വരില്ല. തങ്ങളാണ് എല്ലായ്പോഴും ശരിയെന്നാണ് അവർ വിശ്വസിക്കുന്നത്. പുരുഷന്മാർ എത്രയുംവേഗം അത് അംഗീകരിക്കുന്നുവോ അത്രയും നല്ലത്. നിങ്ങൾ എന്ത് പറഞ്ഞിട്ടും കാര്യമില്ല, നിങ്ങൾക്ക് വ്യക്തമായ തെളിവുണ്ടെങ്കിൽ പോലും അവരുടെ ലോകത്ത്, അത് വ്യർഥമാണ്, അതിൽ അർഥമില്ല'- അഭിഷേക് ബച്ചൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aishwarya Rai BachchanAbhishek Bachchan
News Summary - When Aishwarya Rai Revealed She And Abhishek Bachchan FIGHT 'Every Day': 'Women Don't Make Up...'
Next Story