Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightരജനികാന്തിന്റെ മകളായി...

രജനികാന്തിന്റെ മകളായി കണ്ടിട്ടില്ല, വളരെ സിമ്പിളാണ്; ഐശ്വര്യയെ പ്രശംസിച്ച് ധനുഷ്

text_fields
bookmark_border
രജനികാന്തിന്റെ മകളായി കണ്ടിട്ടില്ല, വളരെ സിമ്പിളാണ്; ഐശ്വര്യയെ പ്രശംസിച്ച് ധനുഷ്
cancel

തെന്നിന്ത്യൻ സിനിമ ലോകത്തെ ഞെട്ടിച്ച ഒരു വിവാഹമോചനമായിരുന്നു നടൻ ധനുഷിന്റേയും രജനികാന്തിന്റെ മകൾ ഐശ്വര്യയുടെയും. 2022 ലാണ് 18 വർഷത്തെ ദാമ്പത്യ ജീവിതം ഇരുവരും അവസാനിപ്പിച്ചത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ഐശ്വര്യയെ പ്രശംസിച്ചുകൊണ്ടുള്ള ധനുഷിന്റെ വാക്കുകളാണ്. രജനികാന്തിനെക്കാൾ നൂറ് മടങ്ങ് ലളിത്യമുള്ളയാളാണ് ഐശ്വര്യയെന്നും എല്ലാവരെയും ഒരുപോലെയാണ് കാണുന്നതെന്നും ധനുഷ് ഒരു ദേശീയമാധ്യമത്തിനോട് പറഞ്ഞു.രജനികാന്തിന്റെ മകളായതാണോ ഐശ്വര്യയോടുള്ള താൽപര്യത്തിന് കാരണം എന്ന ചോദ്യത്തിനായിരുന്നു ധനുഷിന്റെ മറുപടി.

'രജനികാന്തിന്റെ മകളായി ഞാൻ ഐശ്വര്യയെ കണ്ടിട്ടില്ല. എനിക്ക് അവളുടെ ലാളിത്യം ഇഷ്ടമായിരുന്നു. അവളുടെ അച്ഛന്‍ സിമ്പിളാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, ഐശ്വര്യയ അവളുടെ പിതാവിനേക്കാള്‍ 100 മടങ്ങ് സിമ്പിളാണ്. ഐശ്വര്യ എല്ലാവരേയും തുല്യരായി കാണുന്നു, എല്ലാവരുമായി ചങ്ങാത്തം കൂടും. അവള്‍ ഞങ്ങളുടെ മക്കളെ നന്നായി വളര്‍ത്തുന്നു'-ധനുഷ് പറഞ്ഞു.

2004 ആണ് ഐശ്വര്യയും ധനുഷും വിവാഹിതരാവുന്നത്.യാത്ര , ലിങ്ക എന്നിവരാണ് മക്കൾ. നിലവിൽ മുത്തച്ഛനായ രജനികാന്തിനൊപ്പമാണ് ഇവർ താമസിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DhanushAishwaryaa Rajinikanth
News Summary - When Dhanush Praised Ex-Wife Aishwaryaa: 'She Is 100 Times Simpler Than Her Dad Rajinikanth'
Next Story