ആധികാരികമല്ലെന്ന് തോന്നുമ്പോൾ ഞാൻ ചിലപ്പോൾ സ്വയം വെറുത്തു തുടങ്ങുന്നു; ജസ്റ്റിൻ ബീബർ
text_fieldsലോസ് ആഞ്ജലസ്: കോപം മനുഷ്യസഹജമാണ്. എന്നാൽ, അത് പിടിവിട്ടുപോയാൽ കുഴപ്പമാകും. അനിയന്ത്രിതമായ കോപം കാട്ടുതീപോലെ നാശം വിതക്കുന്നതാണ്. കോപം വരുന്നതിനെക്കുറിച്ച് തുറന്നുപറയുകയാണ് പോപ് താരമായ ജസ്റ്റിൻ ബീബർ.
കഴിഞ്ഞ ദിവസം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലാണ് തനിക്ക് കോപ പ്രശ്നമുണ്ടെന്ന് തുറന്നുപറഞ്ഞത്. എങ്കിലും ഞാൻ വളരാൻ ആഗ്രഹിക്കുന്നു. അതിനാൽ, അമിതമായി പ്രതികരിക്കാറില്ല -അദ്ദേഹം കൂട്ടിച്ചേർത്തു. കുറിപ്പിനൊപ്പം മൂന്ന് ഫോട്ടോകളും അദ്ദേഹം പങ്കുവെച്ചു. സ്വന്തം മുഖത്തിെന്റ ക്ലോസപ് ചിത്രവും പഴയകാല ഫോട്ടോയും ആറുമാസം പ്രായമുള്ള മകൻ ജാക്ക് ബ്ലൂസ് ബീബർ ഒരു പ്രൊജക്ടറിന് മുന്നിൽ കിടക്കുന്ന ചിത്രവുമാണ് അദ്ദേഹം പങ്കുവെച്ചത്.
ശനിയാഴ്ചതന്നെ മറ്റൊരു പോസ്റ്റിൽ ഗായകനും ഗാനരചയിതാവുമായ ജെൻസൻ മക്റേ ഉൾപ്പെടെയുള്ള സംഗീതജ്ഞർക്കൊപ്പം ഒരു മുറിയിൽ കീബോർഡ് വായിച്ചിരിക്കുന്ന തെന്റ വിഡിയോയും അദ്ദേഹം പങ്കുവെച്ചു. എന്നാൽ, സംഗീതത്തെക്കുറിച്ച് മാത്രമായിരുന്നില്ല ആ പോസ്റ്റ്. ആധികാരികതക്കുവേണ്ടിയുള്ള തെന്റ പോരാട്ടം, ആത്മ സന്ദേഹങ്ങൾ, മറ്റുള്ളവരുടെ പ്രതീക്ഷകൾ സഫലമാക്കുന്നതിനുള്ള സമ്മർദം എന്നിവയും അതിലടങ്ങിയിരുന്നു.
ആധികാരികമല്ലെന്ന് തോന്നിത്തുടങ്ങുമ്പോൾ ഞാൻ ചിലപ്പോൾ സ്വയം വെറുത്തുതുടങ്ങുന്നു. അതേസമയം, നമ്മളാരും പൂർണരല്ലെന്ന് ഓർമിക്കാനും ഞാൻ ശ്രമിക്കാറുണ്ട്. എന്നാലും, മറ്റുള്ളവരെ തൃപ്തിപ്പെടുത്താനായി സ്വയം മാറ്റം വരുത്തുന്നതിനെ ഞാൻ വെറുക്കുന്നു -അദ്ദേഹം പറയുന്നു.
സോറി, ബേബി, പീച്ചസ് തുടങ്ങിയ പാട്ടുകളിലൂടെ ആരാധക ലക്ഷങ്ങളെ സ്വന്തമാക്കിയ 31കാരനായ ജസ്റ്റിൻ ബീബർ സമീപ നാളുകളിൽ ദുരൂഹത നിറഞ്ഞ നിരവധി പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.