കളിച്ചിരുന്ന കാലത്ത് പരിക്കേറ്റപ്പോൾ ചികിത്സിക്കാൻ പണമുണ്ടായിരുന്നില്ല’
text_fieldsനൈറ്റ്റൈഡേഴ്സിന്റെ മൂന്നാം കിരീടനേട്ടത്തിന്റെ സന്തോഷത്തിൽ തന്റെ ക്രിക്കറ്റ് പ്രണയം വിവരിച്ച് കിങ് ഖാൻ
‘‘കെ.കെ.ആറിന്റെ ജഴ്സിയൊക്കെ ഗംഭീരം, പക്ഷേ, ഒരു ഗെയിം പ്ലാനുമില്ല’’ -തന്റെ ടീമിനെ കുറിച്ച് ഒരു ക്രിക്കറ്റ് വിദഗ്ധന്റെ കമന്റ് തന്നെ ഏറെ വേദനിപ്പിച്ചിരുന്നുവെന്ന് പറയുകയാണ്, 14ാം ഐ.പി.എൽ കിരീടം നേടിയ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ഉടമ ഷാറൂഖ് ഖാൻ.
നടനല്ല, ഒരു സ്പോർട്സ് താരമാവുകയെന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും എന്നാൽ, ഒരിക്കൽ കളിക്കിടെ പരിക്കേറ്റപ്പോൾ ചികിത്സിക്കാൻ പണമില്ലാതെ വന്ന ഒരു മുഹൂർത്തത്തിലാണ് താൻ മാറിച്ചിന്തിച്ചതെന്നും വിജയശേഷം ചാനൽ അഭിമുഖത്തിൽ അദ്ദേഹം മനസ്സുതുറന്നു. വിക്കറ്റ് കീപ്പറായിരുന്ന തനിക്ക് ഇനി കളിക്കാനായില്ലെങ്കിലും സ്പോർട്സുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.കെ.ആറിന്റെ മൂന്നാം കിരീടനേട്ടം ഗ്രൗണ്ടിൽ ‘ഛയ്യ ഛയ്യ..’ നൃത്തത്തോടെ ആഘോഷിച്ച കിങ് ഖാനും കുടുംബവും, തങ്ങളുടെ മുൻ വിജയ ക്യാപ്റ്റനും ഇപ്പോഴത്തെ ടീം ഉപദേശകനുമായ ഗൗതം ഗംഭീറിനെ പ്രശംസകൊണ്ട് മൂടാനും മറക്കുന്നില്ല.
‘‘ടീം മീറ്റിങ്ങിൽ ഞാൻ പറയാറുണ്ടായിരുന്നത്, നിങ്ങൾ എങ്ങനെ വേണമെങ്കിലും കളിച്ചോളൂ, പക്ഷേ, ഒടുവിൽ ഗംഭീറിന് ഡാൻസ് ചെയ്യാൻ അവസരം ഉണ്ടാക്കണമെന്നായിരുന്നു’’ -ഖാൻ വിശദീകരിച്ചു. ഗംഭീറിന്റെ ക്യാപ്റ്റൻസിയിലായിരുന്നു ടീമിന്റെ രണ്ടു വിജയങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.