മജ്ജ ദാനം ചെയ്ത് ഒരു കുഞ്ഞിനെ രക്ഷിച്ചു;സൽമാൻ ഖാൻ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവനെന്ന് സുനിൽ ഷെട്ടി
text_fieldsഇന്ത്യയിലെ ആദ്യത്തെ മജ്ജ ഡോണർ നടൻ സൽമാൻ ഖാനാണ്. 2010 ആണ് നടൻ ഒരു ചെറിയ പെൺകുഞ്ഞിന് മജജ നൽകി പുതുജീവനേകിയത്. ഈ അടുത്തിടെ നടനും സൽമാന്റെ അടുത്ത സുഹൃത്തുമായ സുനിൽ ഷെട്ടി ഇക്കാര്യം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടയാൾ എന്നാണ് സൽമാനെ താരം വിശേഷിപ്പിച്ചത്.
'ലോകത്തെ മാറ്റാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് സൽമാൻ ഖാൻ. അദ്ദേഹം തന്റെ മജ്ജ മറ്റൊരാൾക്ക് ദാനം ചെയ്തു. ദൈവത്തിന്റെ അനുഗ്രഹം എന്നും സൽമാന് ഉണ്ടാകും. അദ്ദേഹം ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവനാണ്' എന്നാണ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. സുനിൽ ഷെട്ടിയുടെ വാക്കുകൾ വൈറലായതോടെ പഴയ സംഭവം വീണ്ടും ചർച്ചയാവുകയാണ്.
ഇന്ത്യയിൽ മജ്ജ ദാനത്തെക്കുറിച്ചുള്ള അവബോധം കുറവായിരുന്ന സമയത്താണ് സൽമാൻ മജ്ജ ദാനം ചെയ്തത്. സൽമാൻ ഖാന്റെ ഇടപെടൽ പിന്നീട് ഗുണം ചെയ്തുവെന്ന് എം.ഡി.ആർ. ഐ(Marrow Donor Registry India) ൽ അംഗമായിരുന്ന ഡോക്ടർ സുനിൽ പരേഖർ പിന്നീട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. നടനിലൂടെ മജ്ജ ദാനത്തെക്കുറിച്ചുള്ള അറിവും സാധ്യതയും കൂടുതൽ ആളുകളിൽ എത്തയെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
പിന്നിട് മജ്ജ ദാനത്തെ പ്രോത്സാഹിപ്പിച്ച് സൽമാൻ ഖാനും എത്തയിരുന്നു. അവബോധമില്ലായ്മ മാത്രമല്ല, ആളുകളുടെ മനോഭാവമാണ് പിന്നോട്ട് വലിക്കുന്നതെന്നാണ് നടൻ പറഞ്ഞത്.'അവബോധമില്ലായ്മ മാത്രമല്ല, നമ്മുടെ മനോഭാവം തന്നെയാണ് പ്രശ്‌നവും. മജ്ജ ദാനം ചെയ്ത് ഒരു ജീവൻ രക്ഷിക്കൂ. ഇത് ഒരു രക്തപരിശോധന പോലെയാണ്, സമയമെടുക്കുന്നില്ല. ചില ആളുകൾക്ക് രക്തപരിശോധന പേടിയാണെന്ന് എനിക്കറിയാം. എന്നാൽ അൽപ്പം ധൈര്യം കാണിക്കണം.വലിയ മാറ്റമുണ്ടാക്കാനുമുള്ള സമയമാണിത്'- എന്നാണ് സൽമാൻ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.