ടീ ഷർട്ടിന്റെ വില 550 രൂപയാണ്, ജീൻസും ഷൂസും പഴയതാണ് - സൽമാൻ ഖാൻ
text_fieldsബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സൽമാൻ ഖാൻ. എന്നാൽ അദ്ദേഹം വളരെ ലളിത ജീവിതമാണ് നയിക്കുന്നത്. മുമ്പൊരിക്കൽ നടന്റെ സുഹൃത്തും കാസ്റ്റിങ് ഡയറക്ടറുമായ മുകേഷ് ചബ്ര സൽമാൻ ജീവിക്കുന്ന ചുറ്റുപാടിനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. 'കോടികൾ പ്രതിഫലം വാങ്ങുന്ന സൽമാൻ ഒറ്റ മുറി മാത്രമുള്ള അപ്പാർട്ട്മന്റെിലാണ് താമസിക്കുന്നത്. അവിടെ ഒരു സോഫയുംഡൈനിംങ്ടേബിളും മാത്രമാണുള്ളത്. കൂടാതെ ആളുകളോട് സംസാരിക്കാൻ വേണ്ടി ഒരു ചെറിയ ഏരിയ ഒരുക്കിയിട്ടുണ്ട്. പിന്നൊയൊരു ജിമ്മും. വിലകൂടിയ വസ്ത്രങ്ങളോടൊന്നും സൽമാന് യാതൊരു താൽപര്യവുമില്ല. വിലകൂടിയ സാധനങ്ങൾ വാങ്ങാറുമില്ല. അതുപോല ഭക്ഷണ കാര്യങ്ങളിലും പ്രത്യേകിച്ച് ഇഷ്ടാനിഷ്ടങ്ങളില്ല. എല്ലാം കഴിക്കു'മെന്നുമായിരുന്നു പറഞ്ഞത്.
തനിക്ക് സാധാരണക്കാരനെപോലെ ജീവിക്കനാണ് ഇഷ്ടമെന്നാണ് സൽമാനും പറയുന്നത്. താരപദവി ഗൗരവമായി കാണുന്നില്ലെന്നും ഇത് പ്രേക്ഷകർക്കും അറിയാമെന്നും താരം പറഞ്ഞു.'ഞാൻ ഇപ്പോൾ 550 രൂപ വിലയുള്ള ടീ ഷർട്ടാണ് ധരിച്ചിരിക്കുന്നത്. ജീൻസിനും ഷൂസിനും നല്ല പഴക്കമുണ്ട്. ആഡംബര ജീവിതത്തിനോട് യാതൊരു താൽപര്യവുമില്ല. സാധാരണക്കാരനെ പോലെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്- സൽമാൻ തുടർന്നു.
കരിയറിൽ ആയിരക്കണക്കിന് ആളുകൾ എന്നെ സഹായിച്ചിട്ടുണ്ട്. ഇന്ന് തിരക്കഥ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. എന്നാൽ തുടക്കകാലത്ത് അങ്ങനെയൊരു സ്വാതന്ത്ര്യം ഇല്ലായിരുന്നു. എന്റെ സിനിമ യാത്രയിൽ സൂരജ് ബർജാത്യ ,പിതാവ് സലിം ഖാൻ, എന്നിങ്ങനെ നിരവധി വ്യക്തികൾ സഹായിച്ചിട്ടുണ്ട്. എന്താണ് തെരഞ്ഞെടുക്കേണ്ടതെന്നും എന്തൊക്കെ ഒഴിവാക്കണമെന്നും അവർ എന്നെ പഠിപ്പിച്ചു. ഞാൻ തെരഞ്ഞെടുത്ത തിരക്കഥകളും ഒപ്പം പ്രവർത്തിച്ചവരും എന്‍റെ കരിയർ രൂപപ്പെടുത്താൻ ഒരുപാട് സഹായിച്ചിട്ടുണ്ട്' -സൽമാൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.