‘കുട പിടിക്കാനും ചായക്കപ്പ് എടുക്കാനും ആളുകൾ; ഒരു താരത്തിന് എന്തിനാണ് ഏഴ് സഹായികൾ?’; പരിഹസിച്ച് ഷാറൂഖ് ഖാൻ
text_fieldsടെലിവിഷൻ രംഗത്ത് നിന്ന് സിനിമയിലെത്തിയ താരമാണ് ഷാറൂഖ് ഖാൻ. സിനിമ പാരമ്പര്യമില്ലാത്ത സാധാരണ കുടുംബത്തിൽ നിന്നാണ് ഷാറൂഖ് ബോളിവുഡിന്റെ വിജയ പടികൾ ചവിട്ടക്കയറിയത്. എന്നാൽ, ബോളിവുഡിലെ തുടക്കകാലത്ത് തന്നെ ഞെട്ടിപ്പിച്ച ഒരു സംഭവത്തെക്കുറിച്ച് പറയുകയാണ് ഷാറൂഖ് ഖാൻ. അന്ന് സെറ്റിലുണ്ടായിരുന്ന സജ്ജീകരണങ്ങൾ തമാശയായിട്ടാണ് തനിക്ക് തോന്നിയതെന്നാണ് കിങ് ഖാൻ തുറന്നുപറയുന്നത്.
'കഴിഞ്ഞ ഒരു മാസമായി മുംബൈയിലായിരുന്നു ഷൂട്ടിങ്. അവിടെത്തെ സജ്ജീകരണങ്ങൾ എനിക്ക് വലിയ തമാശയായി തോന്നി. എന്റെ ചായക്കപ്പ് പിടിക്കാനും കുട പിടിച്ച് തരാനും മാത്രമല, ഷൂ ലേസ് കെട്ടിത്തരാൻ വരെ ആളുകളുണ്ട്. ഇതൊക്കെ എന്തിനാണെന്ന് ഞാൻ ചിന്തിച്ചു പോയി. സിനിമയിൽ വരുന്നതിന് മുമ്പ് എന്റെ ഷൂ ലേസ് ഞാൻ തന്നെയാണ് കെട്ടിയിരുന്നത്. ഇനിയും കെട്ടാം.
ഒരു നടന്റെ കൂടെ ഏഴ് പേര് നടക്കുന്നതിനെക്കുറിച്ചാണ് ഞാൻ ഇവിടെ ഉദ്ദേശിച്ചത്. എന്തിനാണ് ഇത്രയും സഹായികൾ?കൂടാതെ താരങ്ങൾ അവരുടെ ചുറ്റുമുള്ളവരെ പരിഹസിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവർക്ക് മറ്റുള്ളവരോട് തീരെ ബഹുമാനമില്ല. കുറച്ച് പണവും പ്രശസ്തിയും സമ്പാദിക്കാനാണ് ഈ താരങ്ങൾ ഇവിടെ വന്നതെന്നും തോന്നുന്നു. അവിടെ അഭിനയം നശിക്കുന്നു. അഭിനയത്തിന്റെ ആശയം അവർക്ക് മനസിലാകുന്നില്ല. അതൊരു സങ്കൽപമല്ല. ഇപ്പോൾ സ്‌പോട്ട് ബോയ് എന്റെ ഷൂ ലേസ് കെട്ടുകയാണെങ്കിൽ, ഫോട്ടോഗ്രാഫർമാർക്ക് വേണ്ടി പോസ് ചെയ്യാൻ ഇഷ്ടമാണെങ്കിൽ, ഞാൻ ഒരു താരമായി. ഇതാണ് ഇപ്പോഴത്തെ ഫാഷൻ. അല്ലെങ്കിൽ ഞാൻ ഒരു താരമാകണം.
ഈ ജോലിക്കൊപ്പം വരുന്ന ഇത്തരത്തിലുളള കാര്യങ്ങളെ ഞാൻ ശ്രദ്ധിക്കാറില്ല. മറ്റുള്ളവരെപ്പോലെ എന്നെ തന്നെ നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. യാഥാർഥ്യവുമായി ഒന്നിച്ചു പോകാനാണ് ആഗ്രഹിക്കുന്നത്'- ഷാറൂഖ് ഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.