Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘നീയെന്നെ ഡിവോഴ്സ്...

‘നീയെന്നെ ഡിവോഴ്സ് ചെയ്യു​മോ?’

text_fields
bookmark_border
അ​ർ​പി​ത ഖാ​നും ആ​യു​ഷ് ശ​ർ​മയും
cancel
camera_alt

അ​ർ​പി​ത ഖാ​നും

ആ​യു​ഷ് ശ​ർ​മയും

ഞ​ങ്ങ​ളെ വേ​ർ​പി​രി​ക്കാ​ൻ ആ​ർ​ക്കാ​ണി​ത്ര തി​ടു​ക്ക​മെ​ന്ന് ചോ​ദി​ക്കു​ന്നു, അ​ർ​പി​ത ഖാ​ന്റെ ഭ​ർ​ത്താ​വ് ആ​യു​ഷ് ശ​ർ​മ. ​ബോ​ളി​വു​ഡ് മെ​ഗാ താ​രം സ​ൽ​മാ​ൻ ഖാ​ന്റെ സ​ഹോ​ദ​രി​യു​മാ​യു​ള്ള ദാ​മ്പ​ത്യം പ​തി​റ്റാ​ണ്ടോ​ള​മെ​ത്തി​യി​ട്ടും ഇ​വ​രു​ടെ ദാ​മ്പ​ത്യ​ത്തി​ൽ ക​ല്ലു​ക​ടി​യു​ണ്ടെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രോ​ടാ​ണ് ആ​യു​ഷി​ന്റെ ചോ​ദ്യം.

‘‘ഞാ​ൻ മ​ക​നു​മാ​യി ദോ​ശ ക​ഴി​ക്കാ​ൻ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ഒ​രു പ​പ്പ​രാ​സി ചോ​ദി​ക്കു​ന്നു, ഞാ​നും അ​ർ​പി​ത​യും വേ​ർ​പി​രി​യാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യെ​ന്ന് കേ​ൾ​ക്കു​ന്ന​ല്ലോ എ​ന്ന്. ഞാ​ന​മ്പ​ര​ന്നു. വീ​ട്ടി​ലെ​ത്തി​യി​ട്ട് അ​ർ​പി​ത​യോ​ടു ചോ​ദി​ച്ചു, നീ​യെ​ന്നെ ഡി​വോ​ഴ്സ് ചെ​യ്യു​​ന്നു​വെ​ന്ന് കേ​ൾ​ക്കു​ന്നു​വ​ല്ലോ... ആ​ദ്യം അ​മ്പ​ര​ന്ന അ​വ​ൾ ചി​രി​യോ​ടു ചി​രി​യാ​യി​രു​ന്നു.’’-​ആ​യു​ഷ് മും​ബൈ​യി​ലെ ഒ​രു യൂ​ട്യൂ​ബ് ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

ത​ന്റെ ക​രി​യ​റി​ന്റെ ഉ​യ​ർ​ച്ച​യി​ലും താ​ഴ്ച​യി​ലു​മെ​ല്ലാം കൃ​ത്യ​മാ​യ കാ​ഴ്ച​പ്പാ​ടും മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി എ​ന്നും അ​ർ​പി​ത ഒ​പ്പ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു. ആ​ഹി​ലും ആ​യ​ത്തു​മാ​ണ് ആ​യു​ഷ്-​അ​ർ​പി​ത ദ​മ്പ​തി​മാ​രു​ടെ മ​ക്ക​ൾ. വിവാഹസമയത്ത് അർപിത ഏറെ ബോഡിഷെയിമിങ്ങിന് വിധേയയായിരുന്നു.

സ​ൽ​മാ​ൻ ഖാ​ന്റെ പി​താ​വ് സ​ലീം ഖാ​ന്റെ ര​ണ്ടാം​ഭാ​ര്യ ഹെ​ല​​ന്റെ ദ​ത്തു​പു​ത്രി​യാ​ണ് അ​ർ​പി​ത. സലീം-സ​ൽ​മ ദാമ്പത്യത്തിലെ മ​ക​നാ​യ സ​ൽ​മാ​ന്റെ ഏ​റ്റ​വും പ്രി​യ സ​ഹോ​ദ​രി​യാ​ണ് അ​ർ​പി​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Celebrity NewsArpita Khan
News Summary - Will you divorce me
Next Story