Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightലോക പുകയില വിരുദ്ധ...

ലോക പുകയില വിരുദ്ധ ദിനം: പുകവലി ഉപേക്ഷിച്ച സെലിബ്രിറ്റികളും അതി​െൻറ കാരണവും

text_fields
bookmark_border
Celebrities quit smoking
cancel

ന്യൂഡൽഹി:പുകവലി ആരോഗ്യത്തിന്​ ഹാനികരമാണെന്ന്​ എല്ലാവർക്കുമറിയാം. സിഗരറ്റ്​ പാക്കറ്റി​െൻറ മുകളിൽ വരെ ഈ സന്ദേശം എഴുതിവെച്ചിട്ടുണ്ടെങ്കിലും പുകവലിക്കാർ ആരും തന്നെ ഇത്​ കാര്യമായി ഗൗനിക്കാറില്ല. സാധരണക്കാർ മാത്രമല്ല സമൂഹത്തിന്​ മാതൃകയാകേണ്ട സെലിബ്രിറ്റികൾ പലരും തന്നെ 'ചെയിൻ സ്​മോക്കേഴ്​സ്'​ ആണെന്ന്​ നമുക്കറിയാം.

ഇവരിൽ പലരും പുകവലിക്ക്​ അടിമയാണെന്ന്​ പല അഭിമുഖത്തിലും തുറന്ന്​ പറയുകയും ചെയ്​തിട്ടുണ്ട്​. ലോക പുകയില വിരുദ്ധ ദിനമായ ഇന്ന്​ പുകവലി ഉപേക്ഷിച്ച ചില സെലിബ്രിറ്റികളെയും അതിനുണ്ടായ സാഹചര്യവും പരിചയപ്പെടുത്തുകയാണിവിടെ.

സൽമാൻ ഖാൻ


ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻമാരിൽ ഒരാളായ സൽമാൻ ഖാൻ ഒരുകാലത്ത്​ വലിയ പുകവലിക്കാരനായിരുന്നു. കൈയിലോ അല്ലെങ്കിൽ പോക്കറ്റിലോ സിഗരറ്റ്​ ഇല്ലാതെ നടനെ കാണാനേ സാധിക്കില്ലായിരുന്നു. 'ട്രൈജെമിനല്‍ ന്യൂറാള്‍ജിയ' എന്ന രോഗം ബാധിച്ചതിന്​ പിന്നാലെയാണ്​ സല്ലു ദുശ്ശീലം ഉപേക്ഷിച്ചത്​.

മനുഷ്യനുണ്ടാകുന്ന ഏറ്റവും കഠിനമേറിയ വേദനയാണ് ട്രൈജെമിനല്‍ ന്യൂറാള്‍ജിയ എന്നാണ് ഡോക്ടര്‍മാര്‍ പോലും പറയുന്നത്. അനുഭവിക്കുന്നവരെ ആത്മഹത്യക്ക് വരെ പ്രേരിപ്പിക്കും വിധം കഠിനമായ വേദനയാണ് ഇത്. ലോസ് എയ്​ഞ്ചലസില്‍ വെച്ച് ശസ്ത്രക്രിയയിലൂടെയാണ് സല്‍മാന്‍ ഖാന്‍ രോഗത്തില്‍ നിന്നും മുക്തി നേടിയത്.

ആമിർ ഖാൻ


നടനും സംവിധായകനും നിർമാതാവുമായ ആമിർ ഖാൻ വല്ല​പ്പോഴും പുകവലിക്കുമായിരുന്നു. മക്കളായ ഇറയും ജുനൈദും പുകവലി നിർത്താൻ നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്നാണ്​ താരം തീരുമാനമെടുത്തത്​. ഇളയ മകൻ ആസാദ്​ ജനിച്ചതോടെ 2011ൽ ആമിർ പുകവലി നിർത്തി.



ഋത്വിക്​ റോഷൻ


ചെയിൻ സ്​മോക്കറായിരുന്ന ഋത്വികും ഒരുകാലത്ത്​ പുകവലി ഉപേക്ഷിക്കാൻ നന്നേ കഷ്​ടപ്പെട്ടു. ചില അഭിമുഖങ്ങളിൽ താരം ഇത്​ തുറന്ന്​ പറയുകയും ചെയ്​തതാണ്​. എന്നാൽ അലൻ കാറി​െൻറ 'ഈസി വേ ടു സ്​റ്റോപ്​ സ്​മോക്കിങ്​' ആണ്​ നടനെ പുകവലി ഉപേക്ഷിക്കാൻ സഹായിച്ചത്​.

സെയ്​ഫ്​ അലി ഖാൻ


പുകവലിക്ക്​ അടിമപ്പെട്ടതിനാൽ സെയ്​ഫ്​ അലി ഖാനും അതിൽ നിന്ന്​ മുക്തി നേടാൻ നന്നേ ​പ്രയാസം അനുഭവപ്പെട്ടു. എന്നാൽ ഹൃദയാഘാതം വന്നതോടെ അദ്ദേഹത്തിന്​ പുകവലി ഉപേക്ഷി​ക്കേണ്ടി വന്നു. ഇപ്പോൾ താരം പുകവലിയും മദ്യപാനവും പൂർണമായി ഉപേക്ഷിച്ചു.

കങ്കണ സെൻ ശർമ


മറ്റ്​ അഭിനേതാക്കളെ പോലെ കങ്കണയും നന്നായി പുകവലിക്കുമായിരുന്നു. മകനെ ഗർഭം ധരിച്ചതിന്​ പിന്നാലെയാണ്​ പുകവലി ഉപേക്ഷിക്കാനും ജീവിതശൈലിയിൽ മാറ്റം വരുത്താനും കങ്കണ തീരുമാനിച്ചത്​.

അജയ്​ ദേവ്​ഗൺ


ഭാര്യയും നടിയുമായ കാജോളി​െൻറ നിർബന്ധത്തിന്​ വഴങ്ങിയാണ്​ നടൻ അജയ്​ ദേവ്​ഘൺ പുകവലി ഉപേക്ഷിച്ചത്​. ത​െൻറ പിതാവ്​ ഹൃദയാഘാതം വന്ന്​ മരിച്ചതോടെയാണ്​ കാജോൾ അജയ്​ ദേവ്​ഘ​െൻറ ദുശ്ശീലം നിർത്തിക്കാൻ തുനിഞ്ഞിറങ്ങിയത്​. അർജുൻ രാംപാൽ, വിവേക്​ ഒബ്​റോയ്​, ഫർദീൻ ഖാൻ എന്നിവരും പുകവലി ഉപേക്ഷിച്ച അഭിനേതാക്കളിൽ പെട്ടവരാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World No tobacco DayCelebritiesQuit smoking
News Summary - World No Tobacco Day: Celebrities who have quit smoking and reasons
Next Story