ഷാറൂഖ് പുത്രിയുടെ ‘bff’ ഷാറൂഖിനെ കുറിച്ച് പറഞ്ഞതു കേട്ടാൽ നിങ്ങൾ ഞെട്ടില്ല; കാരണം ഷാറൂഖ് എന്നും അങ്ങനെയാണ്
text_fieldsബോളിവുഡ് ബാദ്ഷാ ഷാറൂഖ് ഖാന്റെ പുത്രി സുഹാന ഖാന്റെ ‘bff’ ഉം (ബെസ്റ്റ് ഫ്രണ്ട് ഫോറെവർ) നടിയുമായ അനന്യ പാണ്ഡെക്ക്, കിങ് ഖാനെ വാഴ്ത്താൻ നൂറു നാവ്. വീട്ടിൽ ചെന്നാൽ അദ്ദേഹം ഒരു സ്റ്റാറാണെന്ന് തോന്നിക്കാതിരിക്കാൻ ഏറെ ശ്രദ്ധിക്കുമെന്ന് പറഞ്ഞ അനന്യ, എല്ലാവരോടും അദ്ദേഹം അങ്ങനെയാണ് പെരുമാറുന്നതെന്നും കൂട്ടിച്ചേർക്കുന്നു.
‘തന്റെ മുന്നിലിരിക്കുന്നവർക്ക്, അവരാണ് ബാദ്ഷ എന്ന തോന്നലുണ്ടാക്കാനാണ് ഷാറൂഖ് ജി ശ്രമിക്കാറ്’ -അനന്യ പ്രശംസ ചൊരിയുന്നു. ഷാറൂഖിന്റെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ആദ്യ ഐ.പി.എൽ ജയത്തിന്റെ ക്രെഡിറ്റ് സുഹാനക്കും തനിക്കും തങ്ങളുടെ കോമൺ കൂട്ടുകാരിയായ ഷനായ കപൂറിനുമാണ് ഷാറൂഖ് തന്നതെന്നും അനന്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.