കാൻ ഫിലിം ഫെസ്റ്റിവലിൽ മലയാളിയുടെ ഹ്രസ്വചിത്രം
text_fieldsതൃശൂർ: കാൻ ഫിലിം ഫെസ്റ്റിവലിൽ നോമിനിയായി മലയാളിയുടെ ഹ്രസ്വചിത്രം തെരഞ്ഞെടുക്കപ്പെട്ടു. തിരുവില്വാമല കുതിരമ്പാറ സ്വദേശി വിശ്വൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഡോഗ് ബ്രദേഴ്സ്' ആണ് അവസാന മൂന്ന് സിനിമകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടത്. ബ്രിട്ടൺ, യു.എസ് എന്നിവിടങ്ങളിൽനിന്നുള്ള സിനിമകളാണ് മറ്റുള്ളവ.
പാലക്കാടൻ ഗ്രാമത്തിലെ രണ്ട് സഹോദരങ്ങളും രണ്ട് നായക്കുട്ടികളും തമ്മിലെ സൗഹൃദത്തിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. ഭക്ഷണം മോഷ്ടിച്ചതിന് അട്ടപ്പാടിയിൽ ദാരുണമായി കൊല ചെയ്യപ്പെട്ട മധുവിെൻറ ജീവിതവേദനയും വിശപ്പിെൻറ രാഷ്ട്രീയവുമാണ് കേന്ദ്രതന്തുവായി ആവിഷ്കരിക്കുന്നത്. കുതിരമ്പാറയിലെ ഒരുസംഘം കുട്ടികൾക്കൊപ്പം ചലച്ചിത്രതാരം കെ.എസ്. പ്രതാപനും നാടൻപാട്ട് കലാകാരി വസന്ത പഴയന്നൂരും മുഖ്യവേഷത്തിലെത്തുന്നു. ഹരിജിത്ത്, ആദിത്ത് എന്നിവരാണ് ബാലതാരങ്ങൾ. കാമറ വിജേഷ് കപ്പാറ. 'ഗ്രേറ്റ് എ വി' പ്രൊഡക്ഷൻസിെൻറ ബാനറിൽ ഗോപകുമാർ നായരാണ് നിർമാണം.
ഈ ചിത്രത്തിന് കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ അച്ചീവ്മെൻറ് അവാർഡും ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ ഒഫീഷ്യൽ സെലക്ഷനും ലഭിച്ചിട്ടുണ്ട്. പരേതനായ റിട്ട. പോസ്റ്റ്മാൻ ചെല്ലെൻറയും വേശുവിെൻറയും മകനായ വിശ്വൻ ഔട്ട് ഓഫ് സിലബസ്, ഡോ. പേഷ്യൻറ്, അപ്പവും വീഞ്ഞും എന്നീ സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ: അഡ്വ. എൻ.കെ. ബീന. മക്കൾ: അൽമിത്ര, അമേയ്ലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.