വരത്തന്മാർക്ക് ബോളിവുഡിൽ അയിത്തമോ?
text_fieldsബോളിവുഡിനെക്കുറിച്ച് ‘അധോലോകം’ എന്നു വിശേഷിപ്പിക്കാറുണ്ട് പലരും. ബോളിവുഡിലെ മസാലപ്പടങ്ങളെപ്പോലും ഞെട്ടിപ്പിക്കുന്ന അണിയറക്കഥകൾ പലപ്പോഴും അവിടെ അരങ്ങേറുന്നതും പതിവാണ്. ഇക്കൂട്ടത്തിൽ സ്ഥിരമായി പറഞ്ഞുകേൾക്കാറുള്ള മറ്റൊരു പരാതിയാണ് അവിടെ ‘വരത്തന്മാരെ’ പലരും അടുപ്പിക്കാറില്ലെന്ന കാര്യം.
സംഗതി ശരിയാണെന്നാണ് ബോളിവുഡ് താരം ശാഹിദ് കപൂർ പറയുന്നത്. ജിയോ മ്യൂസിക്കിലെ പോഡ്കാസ്റ്റ് ആയ ‘നോ ഫിൽട്ടർ നേഹ’ എന്ന അഭിമുഖ പരിപാടിയിലാണ് ശാഹിദിന്റെ തുറന്നുപറച്ചിൽ. 20 വർഷം മുമ്പ് ഡൽഹിയിൽനിന്ന് ബോളിവുഡിലെത്തിയ തനിക്ക് ‘വരത്തൻ’ എന്ന നിലയിൽ പല ദുരനുഭവങ്ങളുമുണ്ടായി. ബോളിവുഡ് ഒരു സ്കൂൾപോലെയാണ്; അവിടെ പുറത്തുള്ളവർക്ക് പ്രവേശനമില്ല. തന്റെ ഭാഷയെയും സഹപ്രവർത്തകർ കളിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. അഭിനേതാക്കളായ ദമ്പതികളുടെ മകനായിട്ടും തനിക്ക് ഈ ഗതിവന്നെങ്കിൽ ബാക്കിയുള്ളവരുടെ കാര്യമെന്തായിരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. മുംബൈയിലെത്തിയ ആദ്യ കാലങ്ങളിൽ കൃത്യമായ താമസസ്ഥലം പോലുമുണ്ടായിരുന്നില്ലെന്നും പത്തു വർഷമെങ്കിലും ഈ രീതിയിൽ കഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.