പ്രതിഫലം കിട്ടിയില്ലെങ്കിലും നൻപകൽ നേരത്ത് മയക്കത്തിൽ അഭിനയിക്കുമായിരുന്നു -മമ്മൂട്ടി
text_fieldsമമ്മൂട്ടിയുടെ കരിയറിലെ വ്യത്യസ്തമായ അടയാളപ്പെടുത്തലുകളില്‍ ഒന്നായി നൻപകൽ നേരത്ത് മയക്കം മാറുകയാണ്. ഐ.എഫ്.എഫ്.കെയിൽ കൈയടി വാങ്ങിയ ചിത്രം ജനുവരി 19 നാണ് തിയറ്ററുകളിൽ എത്തിയത്. പ്രതിഫലം കിട്ടിയില്ലെങ്കിലുംചിത്രത്തിൽ അഭിനയിക്കുമായിരുന്നെന്നാണ് മെഗാസ്റ്റാർ പറയുന്നത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ഷൂട്ടിങ് അനുഭവം പങ്കുവെക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
'ഞാനും ലിജോയും കുറെ കഥകൾ സംസാരിച്ചിട്ടുണ്ട്. അതിൽ ഉടനെ ചെയ്യണമെന്ന് താൽപര്യം തോന്നിയ ഒരു സിനിമയാണിത്. തമിഴ്നാട്ടിൽ മലയാളികൾക്ക് സംഭവിക്കുന്ന ഒരു കഥയാണ് ഈ സിനിമ പറയുന്നത്.
പഴനിയിലെ ഉള്‍ഗ്രാമത്തിലാണ് നൻപകൽ നേരത്ത് മയക്കം ചിത്രീകരിച്ചത്. 45 ദിവസത്തെ ഷൂട്ടിങ് പ്ലാന്‍ചെയ്തെങ്കിലും കുറഞ്ഞ ദിവസംകൊണ്ട് ചിത്രീകരണം കഴിഞ്ഞു. ആ കുറഞ്ഞ ദിവസംകൊണ്ട് തന്നെ ഗ്രാമത്തിലെ ആളുകളായി ഞങ്ങൾ മാറി. ദിവസം പോലും ബോറടിപ്പിക്കാതെ ആസ്വദിച്ച് ചെയ്ത ഒരു സിനിമയാണിത്. വളരെ രസകരമായ കഥാപരിസരത്തിൽ അത്രയേറെ ഇഴുകിചേരാൻ കഴിഞ്ഞതുതന്നെയാണ് ഈ സിനിമയുടെ സവിശേഷത.
എന്നെ സംബന്ധിച്ചിടത്തോളം എന്നിലെ നടനെ ഞാന്‍ ഒരിക്കലും നിരാശപ്പെടുത്താറില്ല. എന്റെയുള്ളിലെ നടന് കിട്ടുന്ന അവസരങ്ങളൊന്നും നഷ്ടപ്പെടുത്താറുമില്ല. അങ്ങനെയാണ് ഈ സിനിമയും സംഭവിച്ചത്.
തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷുമായോ ഭൂതക്കണ്ണാടിയിലെ വിദ്യാധരനുമായോ ഈ സിനിമയിലെ കഥാപാത്രത്തെ താരതമ്യം ചെയ്യാൻ കഴിയില്ല. ഈ സിനിമ, ഇതിലെ കഥാപാത്രം ഇതൊക്കെ അതിൽനിന്ന് വ്യത്യസ്തമാണ്. ആ സാധ്യതകള്‍ നമ്മള്‍ ഒരിക്കലും തള്ളിക്കളയരുത്. പ്രതിഫലമൊന്നും കിട്ടിയില്ലെങ്കിലും ഈ സിനിമയില്‍ അഭിനയിക്കാന്‍ ഞാന്‍ തയ്യാറാകുമായിരുന്നു- മമ്മൂട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.