ചെങ്കൽച്ചൂളയിൽനിന്ന് വൈറൽ ഡാൻസ് വഴി യുവസംഘം സിനിമയിലേക്ക്
text_fieldsപീരുമേട്: തമിഴ്നടൻ സൂര്യയുടെ ജന്മദിനത്തിൽ ആശംസകൾ നേരാൻ ചെയ്ത ഡാൻസ് സമൂഹ മാധ്യമങ്ങളിൽ ഇത്ര വൈറലാകുമെന്നും അത് സിനിമയിലേക്ക് വഴിയാകുമെന്നും തിരുവനന്തപുരം ചെങ്കൽച്ചൂള കോളനിയിലെ യുവാക്കൾ ഒരിക്കലും കരുതിയില്ല. 'അയൻ' സിനിമയിൽ സൂര്യ ചെയ്ത ഡാൻസാണ് കൗമാരക്കാരായ പതിനൊന്നംഗസംഘം അവതരിപ്പിച്ചത്. ഇത് സമൂഹമാധ്യമങ്ങളിൽ ഹിറ്റാകുകയും സൂര്യ അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പീരുമേട്ടിൽ ചിത്രീകരണം നടക്കുന്ന 'വിരുന്ന്' സിനിമയുടെ സംവിധായകൻ കണ്ണൻ താമരക്കുളം ഇവർക്ക് സിനിമയിൽ അവസരം നൽകിയത്.
ആദ്യ സീൻ നടൻ ബൈജുവിനൊപ്പം ചിത്രീകരിച്ചു. വൈറലായ ഡാൻസ് കുട്ടികൾ ലൊക്കേഷനിലും അവതരിപ്പിച്ചു. സിനിമയിലെ താരങ്ങളായ നിക്കി ഗൽറാണിയും ബൈജുവും മനുവും പ്രോത്സാഹനമേകി. ഡാൻസിെൻറ അവസാനം നിക്കി ഗൽറാണിയും ചുവടുവെച്ചപ്പോൾ സംഘത്തിെൻറ സന്തോഷം അതിരറ്റതായി. സംഘത്തിെൻറ ക്യാപ്റ്റൻ അബിയാണ് ഡാൻസിെൻറ സംവിധായകൻ. മൊബൈൽ ഫോണിൽ ചിത്രീകരിച്ച് എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതും അബിതന്നെ. സിനിമ എഡിറ്റിങ് മേഖലയിൽ പ്രവർത്തിക്കാനാണ് അബിക്ക് താൽപര്യം. സ്മിത്ത്, കാർത്തിക്, ജോബിൻ, സിബിൻ, സൂരജ്, നിഖിൽ, അജയ്, ജോജി പ്രവിത്ത് എന്നിവരാണ് മറ്റ് അംഗങ്ങൾ.
അസാധ്യ കഴിവുള്ളവരാണ് ഇൗ യുവാക്കളെന്നും ഡാൻസ് കണ്ടതോടെ സിനിമയിൽ അവസരം നൽകുകയായിരുന്നു എന്നും സംവിധായകൻ കണ്ണൻ താമരക്കുളം പറഞ്ഞു. ആദ്യ ഷെഡ്യൂളിൽ മൂന്ന് ദിവസവും ക്ലൈമാക്സ് രംഗത്തിൽ 10ദിവസവും ഇവർ ഉണ്ടാകും. മുകേഷ്, ആശ ശരത്ത്, ധർമജൻ ബോൾഗാട്ടി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.