ഈജിപ്തിൽനിന്ന് റാസൽഖൈമ വഴി മലയാള സിനിമയിലൊരു താരോദയം
text_fieldsകൊച്ചി: യു.എ.ഇയിൽ വൈറലായൊരു ഈജിപ്ഷ്യൻ പെൺകുട്ടി 'വൈറൽ സെബി'യെന്ന മലയാള സിനിമയിൽ അഭിനയിച്ചാൽ എങ്ങനിരിക്കും? മലയാള സിനിമകളെയും കേരളത്തെയും അത്രമേൽ ഇഷ്ടപ്പെടുന്നൊരു അഭിനേത്രിയാണിവർ. പ്രശസ്ത സംവിധായിക വിധു വിൻസെൻറിെൻറ മൂന്നാമത്തെ ചിത്രത്തിലെ നായിക മീറ ഹാമിദിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കൊച്ചിയിലെ ഹോട്ടിലിൽ തെൻറ സിനിമവിശേഷങ്ങൾ 'മാധ്യമ'വുമായി അവർ പങ്കുവെക്കുന്നു.
റാസൽഖൈമയിൽ സ്ഥിരതാമസക്കാരിയായ മീറ യു.എ.ഇയിലെയും മറ്റും മലയാളികളുടെ ഇഷ്ടപ്പെട്ട ടിക്-ടോക് താരമാണ്. ഇന്ത്യൻ സ്കൂളിലെ മലയാളി സുഹൃത്തുക്കളിൽനിന്ന് കേരളത്തെയും മലയാള സിനിമയെയും കുറിച്ചേറെ അറിഞ്ഞും ഇഷ്ടപ്പെട്ടുമാണ് അവളിൽ അഭിനയമെന്ന മോഹമുദിച്ചത്.
മീഡിയവൺ ചാനലിൽ മീറയുടെ വിശേഷങ്ങൾ വാർത്തയായതോടെയാണ് വിധു വിൻെസൻറ് തെൻറ പുതിയ സിനിമക്കായി ബന്ധപ്പെട്ടത്. പൂർണമായും ഒരു യാത്രയെ കേന്ദ്രീകരിച്ചുള്ള റോഡ് മൂവിയാണ് വൈറൽ സെബി. കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് മീറയും ഓട്ടോമൊബൈൽ വ്ലോഗിങ്ങിലൂടെ പ്രശസ്തനായ സുദീപ് കോശിയുമാണ്. സിനിമക്കായി മൂന്നാഴ്ചയിലേറെയായി കേരളത്തിലുണ്ട് മീറ.
ഇന്ത്യൻ സ്കൂളിലെ ഉറ്റ ചങ്ങാതിമാരായിരുന്ന തിരുവനന്തപുരെത്തുകാരി അപർണ, കൊച്ചിയിൽനിന്നുള്ള ജെസി, കോഴിക്കോട്ടുകാരായ സൂരജ്, സിദ്ധാർഥ് എന്നിവരാണ് മലയാളം ഉൾെപ്പടെ വിവിധ ഇന്ത്യൻ ഭാഷകളിലുള്ള സിനിമകളുടെ ലോകത്തേക്ക് തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് മീറ പറയുന്നു. പേരോർമയില്ലാത്തൊരു മമ്മൂട്ടിചിത്രമാണ് ആദ്യം കണ്ടത്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹവും മീറ പങ്കുവെക്കുന്നു. മലയാളം പാട്ടുകളും സുന്ദരമായി പാടും. എന്നാൽ, അന്നൊന്നും സിനിമയിലഭിനയിക്കാനാവുമെന്ന് കരുതിയില്ല.
ബന്ധുക്കളെല്ലാം ഈജിപ്തിലാണെങ്കിലും പിതാവ് താരിഖ് അബ്ദുറഹ്മാെൻറ ബിസിനസുമായി ബന്ധപ്പെട്ട് മീറയും മാതാവ് ഹനാനും സഹോദരി ഹാജറുമടങ്ങുന്ന കുടുംബം യു.എ.ഇയിലാണ് താമസം.ആദ്യമായി വെള്ളിത്തിരയിലെത്തുന്നത് വിധു വിൻെസൻറിെൻറ സിനിമയിലൂടെയാണെന്നത് ഏറെ അഭിമാനകരമാണെന്ന് പൂച്ചക്കണ്ണുകളും മലയാളിച്ചിരിയുമുള്ള മീറ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.