'യുവിക ചൗധരിയെ അറസ്റ്റ് ചെയ്യണം'; ജാതീയ പരാമർശം നടത്തിയ താരറാണിക്കെതിരെ ട്വിറ്ററാറ്റി
text_fieldsന്യൂഡൽഹി: േബ്ലാഗിൽ ജാതീയ പരാമർശത്തിെൻറ പേരിൽ കടുത്ത വിമർശനം നേരിടുകയും കേസിൽ കുടുങ്ങുകയും ചെയ്ത സിൽവർ സ്ക്രീൻ താരം മുൻമുൻ ദത്തക്കു പിറകെ അതേ ആരോപണ മുനയിൽ ബോളിവുഡ് നായിക യുവിക ചൗധരി. യുവികയുടെതായി പുറത്തിറങ്ങിയ വിഡിയോയിലെ ജാതീയ പരാമർശമാണ് സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം വരുത്തിയത്. ''ഞാൻ േവ്ലാഗുകൾ ഷൂട്ടു ചെയ്യുേമ്പാൾ 'ഭാംഗി'യെ പോലെ വേഷമിടണമെന്നാണോ?'' എന്നായിരുന്നു യുവികയുടെ ചോദ്യം. 'ഭാംഗി' എന്നത് ദളിത് വിഭാഗങ്ങളെ അപമാനിച്ച് പറയുന്ന വാക്കാണ്. ഇത് ബോധപൂർവം ഒരു വിഭാഗത്തെ അപമാനിച്ച് പറയുന്നതാണെന്നും യുവിക ചൗധരിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യം ശക്തമാണ്. നിരവധി പേരാണ് ട്വിറ്ററിൽ അറസ്റ്റ് ചെയ്ത് മാതൃക കാണിക്കണമെന്ന സമ്മർദവുമായി സജീവമായത്. 'അറസ്റ്റ്യുവിക ചൗധരി' എന്ന പേരിൽ ഹാഷ്ടാഗും ട്വിറ്ററിൽ ട്രെൻഡിങ്ങാണ്.
ജാതി കോമരങ്ങൾ എവിടെയുമുണ്ടെന്നും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നുമായിരുന്നു ഒരാളുടെ ആവശ്യം. ജയിലിലയച്ച ശേഷമേ മാപ്പപേക്ഷ പോലും പരിഗണിക്കാവൂ എന്നും ചിലർ പറയുന്നുണ്ട്.
യുവികയുടെ ഭർത്താവും വിഡിയോയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.