Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഹിന്ദുത്വവാദികളുടെ നെഞ്ചത്ത് കയറിയുള്ള ഉന്മാദനര്‍ത്തനം: ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിന് പിന്നിൽ..
cancel
Homechevron_rightEntertainmentchevron_rightFilmy Talkchevron_rightഹിന്ദുത്വവാദികളുടെ...

ഹിന്ദുത്വവാദികളുടെ നെഞ്ചത്ത് കയറിയുള്ള ഉന്മാദനര്‍ത്തനം: ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിന് പിന്നിൽ..

text_fields
bookmark_border

ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ വാർത്താ വിതരണമന്ത്രാലയത്തിന് കീഴിലാക്കിയ സർക്കാർ തീരുമാനത്തിന് പിന്നിലെ വസ്തുതകളെ തുറന്നുകാട്ടി മാധ്യമപ്രവർത്തകനും ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടറുമായ എൻ.പി സജീഷിൻെറ ഫേസ്ബുക്ക് കുറിപ്പ്. സിനിമയായാലും സീരീസായാലും ഹിന്ദുത്വവാദികളുടെ നെഞ്ചത്ത് കയറിയുള്ള ഉന്മാദനര്‍ത്തനമാണ് ഒ.ടി.ടി പ്ളാറ്റ്ഫോമുകളിൽ കാണുന്നത്. 2047ല്‍ ഇന്ത്യയില്ല, ആര്യാവര്‍ത്തമെന്ന ഹിന്ദുരാഷ്ട്രമേയുള്ളൂ എന്ന് പേടിപ്പിച്ചത് നെറ്റ്ഫ്ളിക്സാണ്. ആമസോണ്‍ പ്രൈം വീഡിയോ ജാതിയും വംശീയതയും നിറഞ്ഞ ഇന്ത്യയിലെ പാതാളലോകങ്ങള്‍ കാണിച്ചു തന്നു. സോണി ലിവിൽ പുറത്തിറങ്ങിയ വെൽകം ഹോം എന്ന സിനിമയും സ്ത്രീവിരുദ്ധവും ഹിംസാത്കവുമായ ഹിന്ദുത്വരാഷ്ട്രത്തെക്കുറിച്ചുള്ള അലിഗറിയാണെന്നും എൻ.പി സജീഷ് കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിെൻറ പൂർണരൂപം:

‌വെറുതെയല്ല ഒ.ടി.ടി പ്ളാറ്റ്ഫോമുകള്‍ക്കു മേല്‍ കേന്ദ്രന്‍ പിടിമുറുക്കുന്നത്. സിനിമയായാലും സീരീസായാലും ഹിന്ദുത്വവാദികളുടെ നെഞ്ചത്തു കയറിയുള്ള ഉന്മാദനര്‍ത്തനമാണ് നാമവിടെ കാണുന്നത്. ഇക്കണക്കിന് പോയാല്‍ സ്വാതന്ത്ര്യത്തിന്‍െറ നൂറാംവര്‍ഷത്തില്‍, 2047ല്‍ ഇന്ത്യയില്ല, ആര്യാവര്‍ത്തമെന്ന ഹിന്ദുരാഷ്ട്രമേയുള്ളൂ എന്ന് പേടിപ്പിച്ചത് നെറ്റ്ഫ്ളിക്സാണ്. ആമസോണ്‍ പ്രൈം വീഡിയോ ജാതിയും വംശീയതയും നിറഞ്ഞ ഇന്ത്യയിലെ പാതാളലോകങ്ങള്‍ കാണിച്ചു തന്നു. വിക്രം സത്തേിന്‍െറ നോവലിനെ ആസ്പദമാക്കി മീരാ നായര്‍ സംവിധാനം ചെയ്ത 'എ സ്യൂട്ടബിള്‍ ബോയ്' എന്ന മിനി സീരീസ് അമ്പതുകളിലെ ഉത്തരേന്ത്യയുടെ പശ്ചാത്തലത്തില്‍ കഥ പറയുമ്പോഴും അത് വിരല്‍ ചൂണ്ടുന്നത് മുസ്ലിം വിരുദ്ധ വംശവെറിയുടെ വര്‍ത്തമാനത്തിലേക്കാണ്. മെക്കയുള്ള പടിഞ്ഞാറ് നോക്കി മുസ്ലിംകള്‍ നമസ്കരിക്കുമ്പോള്‍ അവര്‍ ആദ്യം വണങ്ങുന്നത് ശിവലിംഗത്തെയായിരിക്കണം എന്ന ഉദ്ദേശ്യത്തോടെ മുസ്ലിം പള്ളിക്കു മുന്നില്‍ ക്ഷേത്രം പണിയുന്ന നാട്ടുരാജാവ് ഉള്‍പ്പെടെയുള്ള വിഭജനാനന്തര ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ അതിലുണ്ട്.
നെറ്റ്ഫ്ളിക്സും ആമസോണും മാത്രമല്ലല്ളോ ഒ.ടി.ടി പ്ളാറ്റ്ഫോമുകള്‍. SonyLIV ഉം തന്നാലാവുമ്പോലെ പണി തുടങ്ങിയിട്ടുണ്ട്. അതിന്‍െറ സൂചനയാണ് പുഷ്കര്‍ സുനില്‍ മഹാബലിന്‍െറ Welcome Home എന്ന സിനിമ.
(Spoilers ahead)
ഒറ്റക്കാഴ്ചയില്‍ വെറുമൊരു ഹൊറര്‍ ത്രില്ലര്‍ എന്നു തോന്നുമെങ്കിലും സ്ത്രീവിരുദ്ധവും ഹിംസാത്കവുമായ ഹിന്ദുത്വരാഷ്ട്രത്തെക്കുറിച്ചുള്ള അലിഗറിയാണ് ഈ സിനിമ. ഒറ്റപ്പെട്ട ആ വീട് ഇന്ത്യ തന്നെയാണ്. ഗണേശ്യാം ആണ് ആ വീട് ഭരിക്കുന്നത്. അയാള്‍ മൗനവ്രതത്തിലാണ്. ഇടയ്ക്കിടെ വര്‍ണവെളിച്ചത്തില്‍ അയാള്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. നരേന്ദ്ര മോദി മുതല്‍ യോഗി ആദിത്യനാഥ് വരെയുള്ള ഹിന്ദു വലതുപക്ഷത്തിന്‍െറ ആദര്‍ശാത്മക രാഷ്ട്രീയ പുരുഷ പ്രതിച്ഛായാ നിര്‍മ്മിതികള്‍ കോര്‍ത്തിണക്കി സൃഷ്ടിച്ച കഥാപാത്രമാണ് അത്. അയാള്‍ അമ്മയെ പരിചരിക്കുന്നു, കാല്‍ ഉഴിഞ്ഞുകൊടുക്കുന്നു. ഗംഗ എന്ന പശുവിന് തീറ്റ കൊടുത്തിട്ടേ ആ വീട്ടില്‍ എല്ലാവരും ഭക്ഷണം കഴിക്കാവൂ എന്ന് അയാള്‍ ഉത്തരവിടുന്നുണ്ട്; അത് അതിഥികളായാലും. മനുഷ്യരെ കൊന്നൊടുക്കുമ്പോഴൊന്നും അയാള്‍ കരയുന്നില്ല. പെണ്‍കുട്ടികള്‍ ബലാല്‍സംഗം ചെയ്യപ്പെടുമ്പോഴും അയാള്‍ കരയുന്നില്ല. പശുവിന്‍െറ വേര്‍പാട് മാത്രമാണ് അയാളെ കരയിക്കുന്നത്.
നോക്കൂ, യോഗി ആദിത്യനാഥിന്‍െറ നെറ്റിയിലെ ആ കുങ്കുമക്കുറി അയാളുടെ നെറ്റിയിലുമുണ്ട്. പുറത്തിറങ്ങുന്ന പെണ്‍കുട്ടികളെ പിടിച്ച് അകത്തിടേണ്ടതാണ് എന്ന് അയാള്‍ വിശ്വസിക്കുന്നു. അരക്ഷിതാവസ്ഥയില്‍ അകപ്പെട്ട പെണ്‍കുട്ടികള്‍ നിലവിളിക്കുമ്പോള്‍ എത്ര നിസ്സംഗമായാണ് ആ വീട് ഹിന്ദു പുരാണ സീരിയലുകള്‍ കാണുന്നത്?
പിടി മുറുക്കിയല്ളേ പറ്റൂ..അത് എങ്ങനെയെന്ന് കേന്ദ്രന് വേണ്ടത്ര നിശ്ചയമില്ല എങ്കിലും...



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie NewsOTT platformOTT RegulationsEntertainments
Next Story