ദുൽഖറിൻെറയും പൃഥിരാജിൻെറയും സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന
text_fieldsകൊച്ചി: സിനിമ നിര്‍മാണ കമ്പനികളില്‍ വീണ്ടും പരിശോധനയുമായി ആദായനികുതി വകുപ്പ്. നടന്മാരും നിർമ്മാതാക്കളുമായ ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, വിജയ് ബാബു എന്നിവരുടെ ഓഫീസുകളിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.
കഴിഞ്ഞ ദിവസം സിനിമ നിർമാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവരുടെ കമ്പനികളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇവരുടെ വരുമാനത്തിലും നിലവിലെ കണക്കുകളിലും വ്യത്യാസമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ മൂന്നുപേരോടും രേഖകളുമായി നേരിട്ട് ആദായ നികുതി വകുപ്പിന്റെ ഓഫീസിൽ ഹാജരാകാനാണ് നിര്‍ദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.