അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരം
text_fieldsമസ്‌കത്ത്: കേരള പ്രവാസി ക്ഷേമ ബോര്‍ഡ് അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. പ്രവാസജീവിതവും കാഴ്ചകളും എന്നതാണ് പ്രമേയം. ജൂലൈ 21 മുതല്‍ ആഗസ്റ്റ് 10 വരെയാണ് മത്സരം. ഒരു മത്സരാര്‍ഥിയുടെ ഒരു ഫോട്ടോഗ്രാഫ് മാത്രമേ പരിഗണിക്കുകയുള്ളൂ. സ്വയം പകര്‍ത്തിയ ഫോട്ടോകളായിരിക്കണം. ഫോട്ടോഗ്രാഫുകള്‍ സ്വയം പകര്‍ത്തിയതാണെന്നും മത്സരത്തിന്റെ എല്ലാ നിയമാവലികളും അംഗീകരിക്കുന്നുവെന്നും സ്വയം സാക്ഷ്യപ്പെടുത്തി എന്‍ട്രിയുടെ കൂടെ അയക്കണം. സാക്ഷ്യപത്രം ഇല്ലാത്ത എന്‍ട്രികള്‍ പരിഗണിക്കുന്നതല്ല. മത്സരാര്‍ഥി അയക്കുന്ന ഫോട്ടോയുടെ കോപ്പിറൈറ്റ് ആക്ട് സ്‌ട്രൈക്ക് വന്നാല്‍ കേരള പ്രവാസി ക്ഷേമ ബോര്‍ഡിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല. 2022 ജനുവരി ഒന്നിന് ശേഷം എടുത്ത ഫോട്ടോ ആയിരിക്കണം മത്സരത്തിന് അയക്കേണ്ടത്. ഫോട്ടോഗ്രാഫുകള്‍ JPEG ഫോര്‍മാറ്റില്‍ ആയിരിക്കണം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ അനുവദനീയമാണ്.
എഡിറ്റ് ചെയ്ത ഫോട്ടോഗ്രാഫുകള്‍ അനുവദനീയമല്ല. ഫോട്ടോഗ്രാഫില്‍ വാട്ടര്‍മാര്‍ക്ക്, ബോര്‍ഡര്‍, ഒപ്പ് എന്നിവ അനുവദനീയമല്ല. കാമറ സ്‌പെസിഫിക്കേഷന്‍സ്, ലെന്‍സ് ഡീറ്റെയില്‍സ്, EXIF ഡേറ്റ എന്നിവ ആവശ്യപ്പെട്ടാല്‍ നല്‍കണം. മത്സരവുമായി ബന്ധപ്പെട്ട് കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ആവശ്യപ്പെടുന്ന രേഖകള്‍ ഹാജരാക്കേണ്ടതാണ്. ലഭിക്കുന്ന എല്ലാ ഫോട്ടോകളുടെ ഉടമസ്ഥാവകാശം കേരള പ്രവാസി ക്ഷേമ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. വിജയിയെ ആഗസ്റ്റ് 19നു പ്രഖ്യാപിക്കും. kpwbmediacell@gmail.com എന്ന മെയില്‍ ഐഡിയിലാണ് എന്‍ട്രികള്‍ അയക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.