Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_right‘വരൻ ഷേർവാണി ധരിക്കാൻ...

‘വരൻ ഷേർവാണി ധരിക്കാൻ മറന്നുപോയേ!’...വിവാഹ ചടങ്ങിൽ ട്രൗസറും ബനിയനുമിട്ടെത്തി ആമിർ ഖാന്റെ മരുമകൻ; ട്രോളുകളുടെ പെരുമഴ

text_fields
bookmark_border
Ira Khan Wedding
cancel

മുംബൈ: വിവാഹവേദിയിലേക്ക് വരനെത്തിയത് ട്രൗസറും കൈയില്ലാത്ത ബനിയനുമിട്ട്. ജീവിതത്തിലെ ഏറ്റവും സവിശേഷ മുഹൂർത്തത്തെ വളരെ വില കുറച്ചു​കണ്ടുവെന്ന വിമർശനവും പരിഹാസവുമാണ് ഇപ്പോൾ ആ വരനുനേരെ ഉയരുന്നത്. ആളുകൾ അതിശയിച്ചുപോയ ആ ‘കല്യാണവേഷം’ മറ്റാരുടേതുമായിരുന്നില്ല. ബോളിവുഡിലെ സൂപ്പർതാരം ആമിർഖാന്റെ മകൾ ഇറ ഖാന്റെ ഭർത്താവ് നൂപുർ ശിഖാരയുടേതായിരുന്നു.

ആമിർ ഖാന്റെ ഫിറ്റ്നസ് ​ട്രെയിനറായിരുന്നു നൂപുർ ശിഖാരെ. ബാ​ന്ദ്രയിലെ താജ് ലാൻഡ്സ് എൻഡിൽ ബുധനാഴ്ച നടന്ന പ്രൗഢഗംഭീര ചടങ്ങിലാണ് രജിസ്റ്റർ വിവാഹം നടന്നത്. എന്നാൽ, വിവാഹത്തിന് ട്രൗസറും ബനിയനുമിട്ടെത്തിയ നൂപുറിനുനേരെ ട്രോളുകളുടെ പെരുമഴയാണിപ്പോൾ. വളരെ ഗൗരവമേറിയ വിമർശനങ്ങളും അതോടൊപ്പം ഉയരുന്നുണ്ട്. വരൻ ജിമ്മിൽനിന്ന് നേരെ മണ്ഡപത്തിലേക്ക് വരികയായിരുന്നുവെന്ന രീതിയിലുള്ള ട്രോളുകളാണേറെയും.

ഇറയും നൂപുറും വിവാഹ രേഖകളിൽ ഒപ്പുവെക്കുന്ന ദൃശ്യങ്ങൾ ആമിറിന്റെ പി.ആർ ടീമായ ‘സ്പൈസി’ന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിനു താഴെ വരനെ വിമർശിച്ചുകൊണ്ടുള്ള കമന്റുകളാണേറെയും.

പരമ്പരാഗത ആചാരങ്ങൾക്കു പകരം, വേറിട്ട രീതിയിൽ വിവാഹ ചടങ്ങിലെത്താനുള്ള തീരുമാനമായിരുന്നു ഫിറ്റ്നസ് ട്രെയിനറായ നൂപുറിന്റേത്. സാന്റാ ക്രൂസിൽനിന്ന് ബാന്ദ്രയിലെ വേദിയിലേക്ക് എട്ടുകിലോമീറ്റർ ഓടിയാണ് നൂപുറും സുഹൃത്തുക്കളും എത്തിയത്. വിവാഹ വേദിയിൽ ട്രൗസറും ബനിയനും മാത്രമിട്ട് പ​ങ്കെടുക്കുന്ന വരന്റെ ദൃശ്യങ്ങളും ചിത്രങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ട്രോളുകളും പരന്നത്.


‘ഇയാളെ തട്ടിക്കൊണ്ടു വന്നതാണോ?’, ‘അയ്യോ! വരൻ ഷേർവാണി ധരിക്കാൻ മറന്നുപോയേ’, ‘ഒരു പാന്റെങ്കിലും ഇടാമായിരുന്നു’, ‘വധുവിനെന്താണ് ജിം സ്യൂട്ട് ഇല്ലാതെ പോയത്?’, ‘സെലബ്രിറ്റികൾക്ക് എന്തു ട്രെൻഡും ഉണ്ടാക്കാം, പക്ഷേ ഇതൽപം കൂടിപ്പോയി’, ‘ഇത് വിവാഹ ചടങ്ങോ അവാർഡ് ദാന ചടങ്ങോ?’, ‘ലജ്ജ തോന്നുന്നില്ലേ അയാൾക്ക്? ആമിർ ഖാനെയും അദ്ദേഹത്തിന്റെ മകളെയുമൊക്കെ നാണം കെടുത്താൻ ഒരുവൻ’, ‘വധൂവരന്മാരൊഴിച്ച് ബാക്കിയെല്ലാവരും കല്യാണത്തിന് വന്നവരാണ്’, ‘എങ്ങനെയാണ് ആമിർ ഖാന് ഇയാളെ അംഗീകരിക്കാനാവുന്നത്?’, ‘ഇത് വിവാഹമല്ല, വെറുമൊരു തമാശ മാത്രമാണ്’....തുടങ്ങിയ നിരവധി കമന്റുകളാണ് നിറയുന്നത്. ആ വസ്ത്രം അയാളുടെ ഇഷ്ടമാണെന്നും അതോർത്ത് മറ്റുള്ളവർ പരിതപിക്കേണ്ടതില്ലെന്നും ചിലർ കുറിച്ചു.

‘വളരെ ഞെട്ടിക്കുന്നതായിപ്പോയി ഇത്. കുറച്ചു ദിവസങ്ങൾക്കുമുമ്പാണ് നമ്മൾ ബോളിവുഡിലെ ഏറ്റവും മികച്ച വിവാഹം കണ്ടത്. ഇപ്പോൾ, നിർഭാഗ്യവശാൽ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശം വിവാഹം കാണാൻ നമ്മൾ നിർബന്ധിതരായിരിക്കുന്നു’ -ഒരാൾ കുറിച്ചതിങ്ങനെ. ‘വരന് അൽപം അന്തസ്സും മാന്യതയുമൊക്കെ കാണിക്കാമായിരുന്നു. നിങ്ങളുടെ സവി​ശേഷമായ ഈ ദിനത്തിൽ ഒരുപാടുപേർ അതിൽ പങ്കാളികളാകാനെത്തും. തീർത്തും ഭ്രാന്താണിത്. അയാൾ വിചാരിക്കുന്നത് ഇത് വലിയ രസമാണെന്നാണ്. പക്ഷേ, നമ്മൾക്ക് അത് കണ്ടുനിൽക്കാൻപോലും കഴിയുന്നില്ലെന്നുമാത്രം’ -മറ്റൊരാളുടെ വിമർശനം ഇങ്ങനെയായിരുന്നു.

മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ഉൾപെടെയുള്ള പ്രമുഖർ വിവാഹ ചടങ്ങിൽ സംബന്ധിക്കാനെത്തിയിരുന്നു. ആമിറിന്റെ മുൻഭാര്യമാരായ റീനാദത്ത, കിരൺ റാവു എന്നിവരും വിവാഹത്തിൽ സംബന്ധിച്ചു. റീന ദത്തയുടെ മകളാണ് ഇറ. പിതാവിന്റെ ഫിറ്റ്നസ് ട്രെയിനറായെത്തിയ നൂപുറുമായി കോവിഡ്19 ലോക്ഡൗൺ കാലത്താണ് ഇറ പ്രണയത്തിലായത്. ഇക്കഴിഞ്ഞ നവംബറിലായിരുന്നു വിവാഹ നിശ്ചയം. ജനുവരി എട്ടിന് ഉദയ്പൂരിൽ വമ്പൻ വിവാഹാഘോഷം നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aamir KhanIra KhanNupur ShikhareLatest Malayalam NewsIra Khan Wedding
News Summary - Ira Khan wedding: Aamir Khan's son-in-law Nupur Shikhare gets Trolled for his wedding attire
Next Story