Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightമലൈക അറോറയുടെ പിതാവ്...

മലൈക അറോറയുടെ പിതാവ് കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ജീവനൊടുക്കി

text_fields
bookmark_border
മലൈക അറോറയുടെ പിതാവ് കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ജീവനൊടുക്കി
cancel

മുംബൈ: ബോളിവുഡ് നടിമാരായ മലൈക അറോറയുടെയും അമൃത ​അറോറയുടെയും പിതാവ് അനിൽ അറോറ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ജീവനൊടുക്കി. ബുധനാഴ്ച ബാന്ദ്രയിലെ കെട്ടിടത്തിന്റെ ടെറസിൽനിന്നാണ് അനിൽ അറോറ ചാടിയത്.

രാവിലെ ഒമ്പതുമണിയോടെയാണ് അദ്ദേഹം ജീവനൊടുക്കിയതെന്ന് വാർത്താ ഏജൻസി റി​പ്പോർട്ട് ചെയ്തു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലെത്തിച്ചു. മലൈകയുടെ മുൻ ഭർത്താവും നടനുമായ അർബാസ് ഖാൻ ഉൾപ്പെടെയുള്ളവർ വിവരമറിഞ്ഞയുടൻ ബാന്ദ്രയിലെ വസതിയിലെത്തിയിരു​ന്നു.


മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന അനിൽ അറോറയും ഭാര്യയും വേർപിരിഞ്ഞാണ് താമസം. മലൈകക്ക് 11 വയസ്സുള്ളപ്പോഴാണ് അവരുടെ മാതാപിതാക്കൾ വേർപിരിഞ്ഞത്. പഞ്ചാബിലെ അതിർത്തി നഗരമായ ഫസിൽകയാണ് അനിലിന്റെ സ്വദേശം. മലൈകയു​ടെ മാതാവ് ജോയ്സ് പോളികാർപ് മലയാളിയാണ്.

സംഭവത്തിൽ അ​ന്വേഷണം നടക്കുകയാണെന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നും പൊലീസ് അധികൃതർ പറഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malaika AroraAmrita AroraAnil Arora
News Summary - Malaika Arora's Father Anil Arora Dies By Suicide After Jumping Off Terrace
Next Story