സമകാലിക പ്രസക്തിയുള്ള കഥയുമായ് ഗുരു ഗോവിന്ദ്! '1098' ജനുവരി 17ന് തിയറ്ററുകളിൽ
text_fieldsസന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, മോനിഷ മോഹൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗുരു ഗോവിന്ദ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്ന '1098' (ടെൻ നയിൻ എയിട്ട്) ജനുവരി 17ന് തിയറ്ററുകളിലെത്തും. മെറ്റാമോർഫോസിസ് മൂവി ഹൗസിന്റെ ബാനറിൽ സി ജയചിത്രയാണ് ചിത്രം നിർമ്മിക്കുന്നത്.
ചൈൽഡ് ഹെൽപ്‌ലൈനിലേക്ക് ഒരു അജ്ഞാത ഫോൺ കാൾ വരുന്നിടത്തു നിന്നാണ് ചിത്രത്തിന്റെ യാത്ര തുടങ്ങുന്നത്. ദളിത് പാരമ്പര്യമുള്ള ഒരു ബംഗാളി-മലയാളി വിദ്യാർത്ഥിയെ ഗ്രാമീണ സർക്കാർ സ്‌കൂളിൽ നിന്ന് വ്യക്തമായ കാരണമില്ലാതെ പുറത്താക്കുന്നു. ഇതിനെതിരെ ചൈൽഡ് ലൈനിന് പരാതി ലഭിക്കുകയും അവർ അന്വേഷണം ആരംഭിക്കുകയും ചെയ്യുന്നു. അന്വേഷണത്തിൽ സാമൂഹികവും രാഷ്ട്രീയവുമായ ചില കാരണങ്ങൾ കണ്ടെത്തുകയും വിദ്യാർത്ഥിയെ പുറത്താക്കിയതിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം വെളിപ്പെടുത്തുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന ചിത്രം ആകാംക്ഷഭരിതമായ മുഹൂർത്തങ്ങളിലേക്കാണ് കാഴ്ചക്കാരെ കൂട്ടികൊണ്ടുപോവുന്നത്. രാജേഷ് പൂന്തുരുത്തി, രജത് രാജൻ, അനുറാം എന്നിവരാണ് മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം: പ്രിയൻ, ചിത്രസംയോജനം: രഞ്ജിത്ത് പുത്തലത്ത്, സംഗീതം: ഹരിമുരളി ഉണ്ണികൃഷ്ണൻ, സൗണ്ട്: എം ഷൈജു, കലാ സംവിധാനം: ഷെബി ഫിലിപ്, വസ്ത്രാലങ്കാരം: അനു ശ്രീകുമാർ, മേക്കപ്പ്: സുനിത ബാലകൃഷ്ണൻ, ആർട്ട് അസോസിയേറ്റ്: ശ്രീജിത്ത് പറവൂർ, കളറിസ്റ്റ്: ജിതിൻ കുംബുകാട്ട്, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീകാന്ത് രാഘവ്, അസോസിയേറ്റ് ഡയറക്ടേർസ്:അപർണ കരിപ്പൂൽ, വിനീഷ് കീഴര, സ്റ്റിൽസ്: മനു കാഞ്ഞിരങ്ങാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.