തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ഇന്ന് തിരിതെളിയും
text_fieldsതൃശൂർ: 17ാമത് തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് വെള്ളിയാഴ്ച തിരി തെളിയും. ഏപ്രിൽ ഏഴിന് സമാപിക്കും. രാജ്യത്തെ വിവിധ ഭാഷ സിനിമകളിലെ നവാഗത സംവിധായകരുടെ സിനിമകൾക്ക് പ്രാധാന്യം കൊടുത്തുള്ള മേളയിൽ 75 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
56 സിനിമകൾ തൃശൂർ ശ്രീ തിയറ്ററിലും 14 സിനിമകൾ ബാനർജി ക്ലബ് സ്ക്രീനിലും 16 സിനിമകൾ സെന്റ് തോമസ് കോളജ് മെഡ്ലികോട്ട് ഹാൾ സ്ക്രീനിലും പ്രദർശിപ്പിക്കും. ഇരിങ്ങാലക്കുട മാസ് മൂവിസിൽ ഏപ്രിൽ ഒന്നുമുതൽ ഏഴുവരെ 14 സിനിമകൾ പ്രദർശിപ്പിക്കും. 28, 29 തീയതികളിൽ ദേശീയ പണിമുടക്കായതിനാൽ പ്രദർശനം ഇല്ല.
വെള്ളിയാഴ്ച രാവിലെ 9.30ന് പ്രദർശനം ആരംഭിക്കും. 11.30, 1.30, 3.30, 5.30, 7.30 എന്നിങ്ങനെയാണ് സമയം. ലോകസിനിമ, ഫിപ്രസി ഇന്ത്യ അവാർഡിനായുള്ള ഇന്റർനാഷനൽ കോമ്പറ്റിഷൻ, ഒമ്പതാമത് കെ.ഡബ്ല്യൂ. ജോസഫ് അവാർഡിനുള്ള നാഷനൽ കോമ്പറ്റീഷൻ, സൗത്ത് ഏഷ്യൻ സിനിമ വിഭാഗം, ഇന്ത്യൻ പനോരമ 2021, സമകാലിക മലയാള സിനിമ, ഡി.എഫ്.എഫ് പനോരമ, യുക്രെയ്ൻ മാസ്റ്റേഴ്സ് ആൻഡ് ക്ലാസിക്സ് വിഭാഗങ്ങൾ തിരിച്ചായിരിക്കും പ്രദർശനം. തിരുവനന്തപുരം ഐ.എഫ്.എഫ്.കെയുടെ സമാപനം വെള്ളിയാഴ്ച ആയതിനാൽ തൃശൂർ മേളയുടെ ഔപചാരിക ഉദ്ഘാടനം 26ന് വൈകീട്ട് ആറിനാണ്. എല്ലാ ദിവസവും മലയാള/ ഇന്ത്യൻ സിനിമയിലെ പുതുതലമുറ സംവിധായകരുടെ സാന്നിധ്യം ഓപൺ ഫോറത്തിൽ ഉണ്ടാകും.
ചലച്ചിത്രോത്സവത്തിൽ ഇന്ന്:
ശ്രീ തിയറ്റർ: (9.30, 11.30, 1.30, 3.30, 5.30, 7.00 ക്രമത്തിൽ)
ചബിവാല: ദ കീ സ്മിത്ത് (ബംഗാളി), ദ പോർട്രേറ്റ്സ് (ഇംഗ്ലീഷ്), ഡോളു (കന്നഡ), എ ഹീറോ (ഇറാൻ), ആഫ്രിക്ക (റഷ്യ), ദ ലാസ്റ്റ് ബാത്ത് (പോർച്ചുഗൽ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.