ഡോൺ പാലത്തറയുടെ '1956- മധ്യതിരുവിതാംകൂർ' മോസ്കോ രാജ്യാന്തര ചലച്ചിത്രമേളയിലേക്ക്
text_fieldsശവം, വിത്ത് എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോൺ പാലത്തറ സംവിധാനം ചെയ്ത പുതിയ ചിത്രം '1956- മധ്യതിരുവിതാംകൂർ' 42ാമത് മോസ്കോ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. ഏപ്രിലിൽ നടക്കേണ്ടിയിരുന്ന മേള ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടതിനെത്തുർന്ന് ഒക്ടോബറിലേക്ക് നീട്ടുകയായിരുന്നു. ഒക്ടോബർ 1 മുതൽ 8 വരെയാണ് മേള നടക്കുക. എഫ്.ഐ.എ.പി.എഫ് അംഗീകാരമുള്ള ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മേളയാണ് മോസ്കോ രാജ്യാന്തര ചലച്ചിത്രമേള.
കേരളത്തിലെ ഭൂപരിഷ്കരണത്തിെൻറ പശ്ചാത്തലത്തില്‍ ഇടുക്കിലേക്ക് ആദ്യകാലത്ത് കുടിയേറിയ ഒരുപറ്റം ആളുകളുടെ കഥയാണ് സിനിമ പറയുന്നത്. കോട്ടയം ജില്ലയിലെ ഉഴവൂരില്‍ നിന്നും വന്ന ഓനന്‍, കോര എന്നിവര്‍ ഏതാനും പരിചയക്കാരെ കൂട്ടി കാട്ടുപോത്തിനെ വേട്ടയാടുന്നതാണ് പശ്ചാത്തലം. ഇടുക്കിയിലും തമിഴ്‌നാട്ടിലുമായിട്ടായിരുന്നു ചിത്രീകരണം.
ആസിഫ് യോഗി, ജെയ്ന്‍ ആന്‍ഡ്രൂസ്, ഷോണ്‍ റോമി, കനി കുസൃതി, കൃഷ്ണന്‍ ബാലകൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ തുടങ്ങിയ സിനിമകളുടെ രചയിതാവായ അഭിലാഷ് എസ്. കുമാർ നിർമിച്ചിരിക്കുന്ന ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നത് അലക്സ് ജോസഫാണ്. ബാസിൽ സി.ജെയാണ് സംഗീതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.