സ്വയമടയാളപ്പെടുത്തി ജീവിക്കുന്ന രാജമ്മമാരുടെ കഥ പറഞ്ഞ് '21 ഹവേർസ്'
text_fieldsആശ്രയത്വത്തിന്‍റെ കാണാച്ചരടുകൾ പൊട്ടിച്ചെറിഞ്ഞ്, ആത്മാഭിമാനത്തോടെ സ്വയമടയാളപ്പെടുത്തി ജീവിക്കുന്ന രാജമ്മമാരുടെ കഥ പറയുകയാണ് '21 ഹേവർസ്' എന്ന ഡോക്യൂമെന്‍ററി. പുലർച്ചെ 3 മണിക്ക് തുടങ്ങി രാത്രി 12 മണിയോടെ അവസാനിക്കുന്ന രാജമ്മ എന്ന സ്ത്രീയുടെ ഒരു ദിവസം ചിത്രീകരിച്ച് തയാറാക്കിയ ഡോക്യുമെന്‍ററി, സ്വാശ്രയത്വം ആേഘമാക്കിയ അനേകായിരം സ്ത്രീകളുടെ അതിജീവനത്തിന്‍റെ കഥ കൂടിയാണ്.
സുനിത സി.വി സംവിധാനവും മാഗ്ലിൻ ഫിലോമിന യോഹന്നാൻ നിർമാണവും നിർവഹിച്ച ഡോക്യൂമെന്‍റി കലക്ടീവ് േഫസ് വൺ യൂ ട്യൂബ് ചാനലിൽ റിലീസ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്തെ മത്സ്യവിൽപനക്കാരിയായ രാജമ്മ പത്താം വയസിൽ തൊഴിലെടുത്തു തുടങ്ങിയതാണ്. കൗമാരത്തിൽ തന്നെ വിവാഹം കഴിഞ്ഞെങ്കിലും സ്വയം നിർണയാധികാരം പ്രധാനമായി കരുതുന്ന ആ കൗമാരക്കാരി ഭർതൃവീട്ടിൽ നിന്ന് മടങ്ങുകയായിരുന്നു. ഭർത്താവ് പിന്നീട് രാജമ്മയുടെ അടുത്തേക്ക് തന്നെ മടങ്ങിയെത്തുകയും അവർ കുടുംബമായി ജീവിക്കുകയും ചെയ്തു.
രാജമ്മ മത്സ്യ വിൽപന നടത്തി തന്നെ മക്കൾക്കെല്ലാം ഉന്നത വിദ്യാഭ്യാസം നൽകിയിട്ടുണ്ട്. പുലർച്ചെ 3 ന് തുടങ്ങുന്നതാണ് രാജമ്മയുടെ ഒാരോ ദിനവും. പുലർച്ചെ തിരുവനന്തപുരത്തു നിന്ന് ഒരു മിനിട്രക്കിൽ തമിഴ്നാട്ടിലെ തൂത്തുകുടി തുറമുഖത്തേക്കുള്ള യാത്ര തുടങ്ങും. മണിക്കൂറുകൾ നീണ്ട ആ യാത്രയിലാണ് ബാക്കി വിശ്രമം.
രാവിലെ 8 മണിക്ക് തുടങ്ങുന്ന തൂത്തുകുടിയിലെ മത്സ്യലേലവും കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടക്കം. വൈകീട്ട് മൂന്ന് മുതൽ തിരുവനന്തപുരത്ത് വഴിയോര മത്സ്യ കച്ചവടമാണ് പിന്നെ. രാത്രി 11 മണിവരെ നീളുന്ന ഈ കച്ചവടം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുേമ്പാൾ സമയം 12 മണി ആയിട്ടുണ്ടാകും. അവിടെ കാത്തിരിക്കുന്ന ഭർത്താവിനൊപ്പം പുലർച്ചെ മൂന്നു മണി വരെയുള്ള വിശ്രമം... രാജമ്മയുടെ ജീവിതമാണിത്.
28 മിനിറ്റുള്ള ഡോക്യുമെന്‍റി അവതരിപ്പിച്ചിരിക്കുന്നത് തീരദേശ വനിതാ ഫെഡറേഷനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.