Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇന്ത്യയിലുണ്ട് ഒരു...

ഇന്ത്യയിലുണ്ട് ഒരു സിംഗ്ൾ-ടേക്ക് റെക്കോർഡ്; അതും അഡോളസെൻസിന് 21 വർഷം മുമ്പ്

text_fields
bookmark_border
cid
cancel

നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും പുതിയ ക്രൈം ഡ്രാമയായ അഡോളസെൻസ്, ഒരു മണിക്കൂർ ദൈർഘ്യമുള്ള സിംഗ്ൾ-ടേക്ക് എപ്പിസോഡുകൾ ചിത്രീകരിച്ച് ആഗോളതലത്തിൽ തരംഗമായി മാറിയിരിക്കുകയാണ്. എന്നാൽ, 21 വർഷങ്ങൾക്ക് മുമ്പ് 111 മിനിറ്റ് ദൈർഘ്യമുള്ള സിംഗ്ൾ-ടേക്ക് എപ്പിസോഡ് ചിത്രീകരിച്ച ഒരു ഇന്ത്യൻ ടെലിവിഷൻ ഷോ ഉണ്ടെന്നത് പലർക്കും അറിയാത്ത കാര്യമാണ്. ഈ ഷോട്ടിലൂടെ ബി.പി. സിങ് സംവിധാനം ചെയ്ത 'സി.ഐ.ഡി' എന്ന ടെലിവിഷൻ ഷോയ്ക്കാണ് ഏറ്റവും ദൈർഘ്യമേറിയ ടെലിവിഷൻ ഷോ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചത്.

ഇൻഹെറിറ്റൻസ് എന്ന് പേരിലെ എപ്പിസോഡ് 2004 നവംബർ ഏഴിന് സോണി ടി.വിയിലാണ് സംപ്രേഷണം ചെയ്തത്. രജത് അറോറ, ശിൽപ ചൗബെ, സുശീൽ ചൗബെ എന്നിവർ രചിച്ച എപ്പിസോഡിൽ കൊലപാതകം നടന്ന ഒരു മാളികയിൽ സി.ഐ.ഡി സംഘം എത്തുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

“ഒരു ടിവി ഷോയിലെ ഏറ്റവും ദൈർഘ്യമേറിയ തുടർച്ചയായ ക്യാമറ ഷോട്ട് 2004 ഒക്ടോബർ എട്ടിന് മുംബൈയിൽ വെച്ച് സംവിധായകൻ ബി.പി. സിങ് ചിത്രീകരിച്ച സി.ഐ.ഡി (ഫയർവർക്ക്സ് പ്രൊഡക്ഷൻസ്, ഇന്ത്യ) യുടെ 111 മിനിറ്റ് നീണ്ട എപ്പിസോഡാണ്. ഈ എപ്പിസോഡ് 2004 നവംബർ എട്ടിന് സോണി എന്റർടൈൻമെന്റ് ടെലിവിഷൻ നെറ്റ്‌വർക്ക് (ഇന്ത്യ) സംപ്രേഷണം ചെയ്തു” -എന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ സി.ഐ.ഡിക്കുള്ള പരാമർശം.

1998 ജനുവരി 21 മുതൽ 2018 ഒക്ടോബർ 27 വരെ സോണി എന്റർടൈൻമെന്റ് ടെലിവിഷനിൽ സി.ഐ.ഡി സംപ്രേഷണം ചെയ്തു. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ടെലിവിഷൻ പരമ്പരകളിലൊന്നായ ഇത് 20 വർഷത്തിനിടെ 1,547 എപ്പിസോഡുകൾ പുറത്തിറക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tv showadolescence
News Summary - 21 years before 'Adolescence', Indian TV show 'CID' shot a 111-minute single-take episode
Next Story
RADO