26 ഓസ്കര് എന്‍ട്രികള്‍ രാജ്യാന്തര ചലച്ചിത്ര മേളയിൽ
text_fieldsതിരുവനന്തപുരം: 26 രാജ്യങ്ങളുടെ ഓസ്കര് എന്‍ട്രികള്‍ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദര്‍ശിപ്പിക്കും. അർജന്റീന, ചിലി, മെക്സിക്കോ, ജപ്പാൻ, മലേഷ്യ, ബെൽജിയം, പോളണ്ട്, തുർക്കി, ടുണീഷ്യ, യമൻ, ഇറാഖ്, ജോർദാൻ, ജർമ്മനി, ഇറ്റലി, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മികച്ച വിദേശഭാഷാ ചിത്രത്തിന് ഓസ്കാർ എൻട്രികൾ ലഭിച്ച ചിത്രങ്ങളാണ് മേളയിലെ ലോക സിനിമാ വിഭാഗത്തില്‍ പ്രദർശിപ്പിക്കുന്നത്. ഇതിൽ അഞ്ച് വനിതാ സംവിധായകരുടെ ചിത്രങ്ങളും ഉൾപ്പെടും.
ടുണീഷ്യൻ സംവിധായിക കൗതർ ബെൻ ഹനിയ (ഫോർ ഡോട്ടേഴ്സ്), സെനഗൽ സംവിധായിക റമാറ്റാ ടൗലേ സി (ബനാൽ ആൻഡ് ആഡാമ), മെക്സിക്കൻ സംവിധായിക ലില അവ്ലെസ് (ടോട്ടം), മലേഷ്യൻ സംവിധായിക അമാൻഡ നെൽ യു (ടൈഗർ സ്ട്രൈപ്സ്), ലിത്വാനിയൻ സംവിധായിക മരിയ കവ്തരാത്സെ (സ്ലോ) എന്നീ വനിതകളുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.