ഏഴ് ഭാഷകളിൽ 42 പാട്ടുകളുമായി 'സാല്‍മണ്‍ 3ഡി' വരുന്നു
text_fieldsഗായകൻ വിജയ് യേശുദാസ് നായകനാകുന്ന 'സാൽമൺ' എന്ന ത്രീഡി സിനിമ ഒരുങ്ങുന്നത് ഏഴ് ഭാഷകളിൽ. ഈ ഏഴ് സിനിമകൾക്കും വേണ്ടി 42 പാട്ടുകൾ വ്യത്യസ്തമായി തയാറാക്കുന്നു എന്നതും മറ്റൊരു പ്രത്യേകത. ഒരേ സമയം ഏഴ് ഭാഷകളില്‍ പുറത്തിറങ്ങൂന്ന ത്രിമാന ചിത്രം എന്ന പ്രത്യേകതയും 'സാൽമണി'ന് സ്വന്തം.
ദുബൈ മഹാനഗരത്തില്‍ കുടുംബ ജീവിതം നയിക്കുന്ന സര്‍ഫറോഷിന് ഭാര്യ സമീറയും മകള്‍ ഷെസാനും അവധിക്ക് നാട്ടിലേക്ക് പോയപ്പോള്‍ സുഹൃത്തുക്കള്‍ നൽകുന്ന സര്‍പ്രൈസിനിടയിലുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. ദുര്‍മരണവുമായി ബന്ധപ്പെട്ട് തെൻറ ജീവിതത്തിലെ നിര്‍ണായക രഹസ്യം ലോകത്തോടു പറയാന്‍ ആഗ്രഹിക്കുന്ന ആത്മാവിെൻറ സാന്നിധ്യവുമായാണ് ത്രീഡി റൊമാൻറിക് സസ്‌പെന്‍സ് ത്രില്ലറായ 'സാല്‍മണ്‍' മുന്നോട്ടു പോകുന്നത്. വിജയ് യേശുദാസ് ആണ് സർഫറോഷിനെ അവതരിപ്പിക്കുന്നത്.
എം.ജെ.എസ് മീഡിയയുടെ ബാനറില്‍ ഷലീല്‍ കല്ലൂര്‍, ഷാജു തോമസ്, ജോസ് ഡി. പെക്കാട്ടില്‍, ജോയ്‌സ് ഡി. പെക്കാട്ടില്‍, കീ എൻറർടെയ്ൻമെൻറ്സ് എന്നിവര്‍ ചേര്‍ന്നു 15 കോടി ചെലവില്‍ നിര്‍മിക്കുന്ന സിനിമ ഷലീല്‍ കല്ലൂര്‍ സംവിധാനം ചെയ്യുന്നു. ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്.
ശ്രീജിത്ത് എടവനയാണ് സംഗീതവും പശ്ചാതല സംഗീതവുമൊരുക്കുന്നത്. പാന്‍ ഇന്ത്യന്‍ രീതിയിലുള്ളതാണ് 'സാല്‍മണി'െൻറ സംഗീതമെന്നും അതുകൊണ്ടുതന്നെ ഏത് ഭാഷയിലുള്ളവര്‍ക്കും ഹൃദയത്തോടു ചേര്‍ക്കാനാവുന്ന തരത്തിലുള്ളതായിരിക്കുമെന്നും ശ്രീജിത്ത് എടവന പറയുന്നു. യുവ്, മധുരനാരങ്ങ, ശിക്കാരി ശംഭു തുടങ്ങി മലയാളത്തിലും ശിവാനി, മ്യാവു എന്നിങ്ങനെ തമിഴിലും കാമസൂത്രയെന്ന ഇന്ത്യന്‍ ഇംഗ്ലീഷ് ത്രീഡി സിനിമക്കും സംഗീതം നൽകിയതിന് ശേഷമുള്ള ശ്രീജിത്തിെൻറ ചിത്രമാണിത്.
ഏഴ് ഭാഷകളിലായി തയ്യാറാകുന്ന 'സാല്‍മണി'ല്‍ ഗാനത്തിന് വരികള്‍ കുറിച്ചിരിക്കുന്നത് ഏഴ് ഭാഷകളിലെ എഴുത്തുകാരാണ്. ആദ്യമെഴുതിയ വരികള്‍ക്ക് മറ്റു ഭാഷകളില്‍ വിവര്‍ത്തനം തയ്യാറാക്കുന്നതിന് പകരം ഓരോ ഭാഷയിലും കഥയുടെ പശ്ചാത്തലത്തിന് അനുസരിച്ചാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.
ആറ് പാട്ടുകളുള്ള സിനിമയില്‍ തമിഴില്‍ നവീന്‍ കണ്ണനാണ് മുഴുവന്‍ ഗാനങ്ങളുടേയും രചന നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തില്‍ നവീന്‍ മാരാര്‍ നാല് പാട്ടുകളും ഗാനരചനാരംഗത്ത് പുത്തൻ കാൽവെപ്പുമായി എത്തുന്ന ഡോ. ഗിരീഷ് ഉദിനൂക്കാരൻ രണ്ട് പാട്ടുകളും എഴുതി. ബംഗാളിയില്‍ എസ് കെ. മിറാജ് അഞ്ച് പാട്ടുകളും സബ്രിന റൂബിന്‍ ഒരു പാട്ടും രചിച്ചു. തെലുങ്കിലും കന്നഡയിലും പ്രസാദ് കൃഷ്ണയും ഹിന്ദിയിലും മറാത്തിയിലും ചന്ദ്രന്‍ കട്ടാരിയയുമാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്.
ജനിച്ചു വീഴുമ്പോള്‍ തന്നെ അനാഥനാകുകയും പ്രതികൂല കാലാവസ്ഥകളെ തരണം ചെയ്ത് കടല്‍മാർഗം ഭൂഖണ്ഡങ്ങള്‍ മാറിമാറി സഞ്ചരിക്കുകയും ചെയ്യുന്ന സാല്‍മണ്‍ മത്സ്യത്തിെൻറ പേര് അന്വര്‍ഥമാക്കുന്ന വിധത്തിലാണ് ചലച്ചിത്രത്തിലെ രംഗങ്ങള്‍ ദൃശ്യവത്കരിച്ചിട്ടുള്ളതെന്ന് സംവിധായകൻ പറയുന്നു.
വിജയ് യേശുദാസിന് പുറമേ വിവിധ ഇന്ത്യന്‍ ഭാഷാ നടന്മാരായ ചരിത് ബലാപ്പ, ജോനിത ഡോഡ, രാജീവ് പിള്ള, മീനാക്ഷി ജയ്‌സ്വാള്‍, ഷിയാസ് കരീം, പ്രേമി വിശ്വനാഥ്, തന്‍വി കിഷോര്‍, ജാബിര്‍ മുഹമ്മദ്, ആഞ്‌ജോ നായര്‍, ബഷീര്‍ ബഷി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. വാര്‍ത്ത പ്രചാരണം-എ.എസ്. ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.