ഇൻസ്റ്റഗ്രാമിൽ 46.6 മില്യൺ ഫോളോവേഴ്സ്, എന്നാൽ ഷാറൂഖ് ഫോളോ ചെയ്യുന്നത് ഈ ആറുപേരെ മാത്രം...
text_fieldsസോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന ഇന്ത്യൻ താരങ്ങളിലൊരാളാണ് ഷാറൂഖ് ഖാൻ. 46.6 മില്യൺ ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ നടനുള്ളത്. 44 മില്യൺ ഫോളോവേഴ്സ് എക്സിലും 43 മില്യൺ ആളുകൾ ഫേസ്ബുക്കിലും എസ്.ആർ.കെയെ ഫോളോ ചെയ്യുന്നുണ്ട്.
എന്നാൽ, ഇൻസ്റ്റഗ്രാമിൽ 46 മില്യൺ ഫോളോവേഴ്സുള്ള ഷാറൂഖ് ഖാൻ കേവലം ആറ് പേരെയാണ് തിരിച്ച് ഫോളോ ചെയ്യുന്നത്. ഭാര്യ ഗൗരി ഖാൻ, മക്കളായ ആര്യൻ, സുഹാന, മരുമകൾ ആലിയ, മാനേജർ പൂജ, അടുത്ത സുഹൃത്തായ കാജൽ ആനന്ദ് എന്നിവരാണവർ. സിനിമ മേഖലയിലെ അടുത്ത സുഹൃത്തുക്കളായ സൽമാൻ ഖാൻ, ആമിർ ഖാൻ, കജോൾ, സംവിധായകൻ കരൺ ജോഹർ തുടങ്ങിയവരെ ആരേയും നടൻ ഫോളോ ചെയ്യുന്നില്ല.
സോഷ്യൽ മീഡിയയിൽ സജീവമാണ് ഷാറൂഖ് ഖാൻ. സിനിമ വിശേഷങ്ങൾ മാത്രമല്ല സ്വകാര്യ സന്തോഷങ്ങളും നടൻ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സിനിമയിൽ നിന്ന് ഇടവേള എടുത്ത സമയത്തും നടൻ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.
ഷാറൂഖ് ഖാനെ സംബന്ധിച്ച് 2023 വളരെ മികച്ച വർഷമായിരുന്നു. പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളും വൻ വിജയം നേടി. പത്താനിലൂടെ ബോളിവുഡിലേക്ക് മടങ്ങിയെത്തിയ നടൻ 1,050.30 കോടിയാണ് ആഗോളതലത്തിൽ നിന്ന് നേടിയത്. 2023 സെപ്റ്റംബർ ഏഴിന് തിയറ്ററുകളിലെത്തിയ ജവാന്റെ ബോക്സോഫീസ് കളക്ഷൻ 1,148.32 കോടിയാണ്. 470 കോടിയായിരുന്നു ഹിന്ദിയിൽ മാത്രം റിലീസ് ചെയ്ത ഡങ്കി നേടിയത് .
2024 ൽ എസ്.ആർ.കെ സിനിമകളൊന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പത്താൻ 2, മകൾ സുഹാനക്കൊപ്പമുള്ള ചിത്രം എന്നിവ അണിയറയിൽ ഒരുങ്ങുന്നുണ്ട് . ഈദിന് ശേഷം ചിത്രങ്ങൾ പ്രഖ്യാപിക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.