55ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള: ‘ബെറ്റർ മാൻ’ ഉദ്ഘാടന ചിത്രം
text_fieldsന്യൂഡൽഹി: നവംബർ 20ന് ഗോവയിൽ തുടങ്ങുന്ന 55ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.എഫ്.എഫ്.ഐ 2024) യിൽ, ബ്രിട്ടീഷ് പോപ്പ് ഗായകൻ റോബി വില്യംസിന്റെ ജീവിതം പറയുന്ന ‘ബെറ്റർ മാൻ’ ഉദ്ഘാടന ചിത്രമാകും. ആസ്‌ട്രേലിയൻ സിനിമ നിർമാതാവ് ഫിലിപ്പ് നോയ്‌സിനാണ് സത്യജിത് റേ സമഗ്ര സംഭാവന പുരസ്കാരം. 15 ലോക സിനിമകൾ, 40 ഏഷ്യൻ സിനിമകൾ, 106 ഇന്ത്യൻ സിനിമകൾ എന്നിവയുൾപ്പെടെ 81 രാജ്യങ്ങളിൽനിന്നുള്ള 180 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ഇതിൽ വനിത സംവിധായകരുടെ 47 സിനിമകളും യുവ-നവാഗത സംവിധായകരുടെ 66 സിനിമകളും ഉൾപ്പെടും. ‘യുവ ചലച്ചിത്ര പ്രവർത്തകർ-ഭാവി ഇപ്പോഴാണ്’ എന്നതാണ് ഈ വർഷത്തെ പ്രമേയം. എട്ടുദിവസത്തെ മേള നവംബർ 28നാണ് സമാപിക്കുക. മേളയുടെ മുന്നോടിയായി മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ റോഡ്ഷോ സംഘടിപ്പിക്കുമെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് സഹമന്ത്രി എൽ. മുരുകൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.