ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്; പ്രതീക്ഷയിൽ മലയാളി പ്രേക്ഷകർ
text_fields68ാം മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വെള്ളിയാഴ്ച പ്രഖ്യാപിക്കും. വൈകിട്ട് നാല് മണിക്കാണ് ഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ വർഷത്തെ പോലെ ഇക്കുറിയും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. സൂര്യ ചിത്രം സുരറൈ പോട്ര്, അയ്യപ്പനും കോശിയും, മാലിക് തുടങ്ങിയ തെന്നിന്ത്യൻ ചിത്രങ്ങൾ ഇത്തവണ മത്സരരംഗത്തുള്ളത്.
സൂരറൈ പോട്ര് ചിത്രത്തിലെ പ്രകടത്തിന് സൂര്യയും അപർണ ബാലമുരളിയും മികച്ച നടൻ, നടിക്കായുള്ള നോമിനേഷനിൽ ഇടംപിടിച്ചിട്ടുണ്ട്. അയ്യപ്പനും കോശിയിലെ പ്രകടനത്തിന് മികച്ച സഹനടനായി ബിജു മേനോനും പരിഗണനയിലുണ്ട്. മികച്ച ശബ്ദ ലേഖനത്തിലുള്ള വിഭാഗത്തിലാണ് മഹേഷ് നാരായണൻ സംവിധാന ചെയ്ത മാലിക് പരിഗണക്കുന്നത്. ബോളിവുഡ് താരം അജയ് ദേവ്ഗണും മികച്ച നടനുള്ള സാധ്യത പട്ടികയിലുണ്ട്.
പോയ വർഷം 11 പുരസ്കാരങ്ങളായിരുന്നു മലയാളത്തിന് ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരം മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം നേടി. മികച്ച വസ്ത്രാലങ്കാരത്തിനും സ്പെഷൽ എഫക്റ്റ്സിനുമുള്ള പുരസ്കാരങ്ങൾ മരക്കാറിന് ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ള നോട്ടത്തിനായിരുന്നു. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം ഹെലൻ എന്ന സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യർ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.