മമ്മൂട്ടിയുടെ കാതൽ, നന്‍പകല്‍ നേരത്ത് മയക്കം, മോഹൻലാലിന്റെ നേര്; 69-ാമത് ശോഭ ഫിലിംഫെയര്‍ അവാര്‍ഡ് -നോമിനേഷനുകള്‍
text_fieldsകമാര്‍ ഫിലിം ഫാക്ടറിയുടെ പങ്കാളിത്തത്തോടെ നടത്തുന്ന 69-ാമത് ശോഭ ഫിലിംഫെയര്‍ അവാര്‍ഡ്‌സ് സൗത്ത് 2024-നുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ സിനിമയിലെ അതുല്യപ്രതിഭകളെ ആദരിക്കുകയാണ് ചടങ്ങിന്റെ ലക്ഷ്യം. ബംഗളൂരുവില്‍ നടന്ന പ്രഖ്യാപനച്ചടങ്ങില്‍ അഭിനേതാക്കളായ മാളവിക മോഹനന്‍, രുക്മിണി വാസന്ത്, ഫിലിംഫെയര്‍ ചീഫ് എഡിറ്റര്‍ ജിതേഷ് പിള്ള, ശോഭ ലിമിറ്റഡ് ചീഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസര്‍ സുമീത് ചുങ്കറെ, കമാര്‍ ഫിലിം ഫാക്ടറിയിലെ കമാര്‍ ഡി എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാര ട്രോഫിയായ ബ്ലാക്ക് ലേഡിയെ അനാവരണം ചെയ്തു. മമ്മൂട്ടി, ചിരഞ്ജീവി, ഐശ്വര്യാ റായ് ബച്ചന്‍, ചിന്മയി ശ്രീപദ, നാഗഭൂഷണ, മണിരത്‌നം, ആനന്ദ് ദേവരകൊണ്ട, മൃണാല്‍ താക്കൂര്‍, ബിജു മേനോന്‍, ജോജു ജോര്‍ജ്, അനശ്വര രാജന്‍, നവ്യ നായര്‍, സാമന്ത രൂത്ത് പ്രഭു, രമ്യാ കൃഷ്ണന്‍, തൃഷ കൃഷ്ണന്‍, രാമ, ആനന്ദ ശ്രീറാം, അരവിന്ദ് വേണുഗോപാല്‍, ദര്‍ശന്‍, രക്ഷിത് ഷെട്ടി, സുക, സിദ്ധാര്‍ത്ഥ്, ശ്രേയ ഘോഷാല്‍ തുടങ്ങിയവരുള്‍പ്പെടെയുള്ള താരങ്ങള്‍ ലിസ്റ്റിലിടം നേടി.
ഇന്ത്യന്‍ സിനിമയില്‍ പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കിക്കൊണ്ട് കണ്ണഞ്ചിപ്പിക്കുന്ന കലാചാതുര്യത്തിലൂടെയും അതുല്യമായ സര്‍ഗ്ഗാത്മകതയിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ചിക്കുകയാണ് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമാമേഖലയെന്ന് ഇസഡ്എന്‍എല്‍ ബിസിസിഎല്‍ ടിവി ആന്‍ഡ് ഡിജിറ്റല്‍ നെറ്റ് വര്‍ക്ക് സിഇഒയും വേള്‍ഡ് വൈഡ് മീഡിയ ഡയറക്ടറുമായ രോഹിത് ഗോപകുമാര്‍ പറഞ്ഞു. അതുല്യരായ പ്രതിഭാകളുടേയും വ്യത്യസ്തമായ കഥപറച്ചില്‍ രീതികളിലൂടെയും തെന്നിന്ത്യന്‍ സിനിമ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മനം കവരുന്ന ഈ കാലഘട്ടത്തില്‍ ഫിലിംഫെയര്‍ അവാര്‍ഡ്‌സ് സൗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഫിലിംഫെയര്‍ എഡിറ്റര്‍ ഇന്‍ ചീഫ് ജിതേഷ് പിള്ള പറഞ്ഞു.
മലയാളം നോമിനേഷനുകള്‍ (2024)
മികച്ച ചിത്രം
2018
ഇരട്ട
കാതല്‍-ദ കോര്‍
നന്‍പകല്‍ നേരത്ത് മയക്കം
നേര്
പാച്ചുവും അത്ഭുത വിളക്കും
രോമാഞ്ചം
മികച്ച സംവിധായകന്‍
ജീത്തു ജോസഫ് (നേര്)
ജിയോ ബേബി (കാതല്‍-ദ കോര്‍)
ജിത്തു മാധവന്‍ (രോമാഞ്ചം)
ജൂഡ് ആന്റണി ജോസഫ് (2018)
കൃഷ്ണന്ദ് (പുരുഷ പ്രേതം)
ലിജോ ജോസ് പെല്ലിശ്ശേരി (നന്‍പകല്‍ നേരത്ത് മയക്കം)
രോഹിത് എംജി കൃഷ്ണന്‍ (ഇരട്ട)
മികച്ച നടന്‍
ബിജു മേനോന്‍ (തങ്കം)
ജോജു ജോര്‍ജ്ജ് (ഇരട്ട)
മമ്മൂട്ടി (കാതല്‍-ദ കോര്‍)
മമ്മൂട്ടി (നന്‍പകല്‍ നേരത്ത് മയക്കം)
നിവിന്‍ പോളി (തുറമുഖം)
പ്രശാന്ത് അലക്‌സാണ്ടര്‍ (പുരുഷ പ്രേതം)
ടൊവിനോ തോമസ് (2018)
മികച്ച നടി
അഞ്ജന ജയപ്രകാശ് (പാച്ചുവും അത്ഭുത വിളക്കും)
ജ്യോതിക (കാതല്‍-ദ കോര്‍)
കല്യാണി പ്രിയദര്‍ശന്‍ (ശേഷം മൈക്കില്‍ ഫാത്തിമ)
ലെന (ആര്‍ട്ടിക്കിള്‍ 21)
മഞ്ജു വാര്യര്‍ (ആയിഷ)
നവ്യ നായര്‍ (ജാനകി ജാനേ)
വിന്‍സി അലോഷ്യസ് (രേഖ)
മികച്ച സഹനടന്‍
അര്‍ജുന്‍ അശോകന്‍ (രോമാഞ്ചം)
ബിജു മേനോന്‍ (ഗരുഢന്‍)
ജഗദീഷ് (ഫാലിമി)
ജഗദീഷ് (പുരുഷ പ്രേതം)
സിദ്ദിഖ് (കൊറോണ പേപ്പേഴ്‌സ്)
വിനീത് ശ്രീനിവാസന്‍ (തങ്കം)
വിഷ്ണു അഗസ്ത്യ (ആര്‍ഡിഎക്‌സ്)
മികച്ച സഹനടി
അനശ്വര രാജന്‍ (നേര്)
അനശ്വര രാജന്‍ (പ്രണയവിലാസം)
അശ്വതി (ആ 32 മുതല്‍ 44 വരെ)
ദര്‍ശന രാജേന്ദ്രന്‍ (പുരുഷ പ്രേതം)
മഞ്ജു പിള്ള (ഫാലിമി)
പൂര്‍ണ്ണിമ ഇന്ദ്രജിത്ത് (തുറമുഖം)
മികച്ച മ്യൂസിക് ആല്‍ബം
ആയിഷ (എം ജയചന്ദ്രന്‍)
ജവാനും മുല്ലപ്പൂവും (4 മ്യൂസിക്‌സ്)
മധുര മനോഹര മോഹം (ഹെഷാം അബ്ദുള്‍ വഹാബ്)
മെഹ്ഫില്‍ (ദീപന്‍കുരാന്‍)
പാച്ചുവും അത്ഭുത വിളക്കും (ജസ്റ്റിന്‍ പ്രഭാകരന്‍)
ആര്‍ഡിഎക്‌സ് (സാം സിഎസ്)
സന്തോഷം(പി എസ് ജയഹരി)
മികച്ച ഗാനരചയിതാവ്
അന്‍വര്‍ അലി (എന്നും എന്‍ കാവല്‍- കാതല്‍-ദ കോര്‍)
ബി കെ ഹരിനാരായണന്‍ (ആയിഷ ആയിഷ - ആയിഷ)
ബി കെ ഹരിനാരായണന്‍ (മുറ്റത്തെ മുല്ലത്തൈ- ജവാനും മുല്ലപ്പൂവും)
മനു മഞ്ജിത്ത് (നിന്‍ കൂടെ ഞാന്‍ ഇല്ലയോ- പാച്ചുവും അത്ഭുത വിളക്കും)
മുഹ്‌സിന്‍ പെരാരി (പുതുതായൊരിത്- ഇരട്ട)
വിനായക് ശശികുമാര്‍ (ജനുവരിയിലെ തേന്‍- സന്തോഷം)
മികച്ച പിന്നണിഗായകന്‍
അരവിന്ദ് വേണുഗോപാല്‍(ഒരു നോക്കില്‍- മധുര മനോഹര മോഹം)
കെ എസ് ഹരിശങ്കര്‍ (ജനുവരിയിലെ തേന്‍ മഴ- സന്തോഷം)
കപില്‍ കപിലന്‍ (നീല നിലവേ- ആര്‍ഡിഎക്‌സ്)
മധു ബാലകൃഷ്ണന്‍ (കാഞ്ചന കണ്ണെഴുതി- ഞാനും പിന്നൊരു ഞാനും)
ഷഹ്ബാസ് അമന്‍ (പുതുതായൊരിത്- ഇരട്ട)
സൂരജ് സന്തോഷ് (മായുന്നുവോ പകലേ- ജാനകി ജാനേ)
വിജയ് യേശുദാസ് (ഒന്ന് തൊട്ടെ- ജവാനും മുല്ലപ്പൂവും)
മികച്ച പിന്നണിഗായിക
കെ എസ് ചിത്ര (ഈ മഴമുകിലോ- ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962)
കെ എസ് ചിത്ര (മുറ്റത്തെ മുല്ല- ജവാനും മുല്ലപ്പൂവും)
കാര്‍ത്തിക വിദ്യാനാഥന്‍ (നീയും ഞാനും- പഴഞ്ചന്‍ പ്രണയം)
മധുവന്തി നാരായണ്‍ (ചെമ്പരത്തി പൂ- ജാനകി ജാനേ)
നക്ഷത്ര സന്തോഷ് (വിടാതെ വിചാരം- ഫീനിക്‌സ്)
നിത്യാ മാമ്മന്‍ (മിഴിയോ നിറയെ- ഡിയര്‍ വാപ്പി)
ശ്രേയ ഘോഷാല്‍ (ആയിഷ ആയിഷ- ആയിഷ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.