ദേശീയ ചലച്ചിത്ര പുരസ്‌കാരവും വെള്ളിയാഴ്ച പ്രഖ്യാപിക്കും; അവസാന റൗണ്ടിൽ മത്സരിക്കാൻ മമ്മൂട്ടിയും
text_fieldsന്യൂഡൽഹി: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ വെള്ളിയാഴ്ച (ആഗസ്റ്റ് 16) ഉച്ചതിരിഞ്ഞ് 3 മണിക്ക് പ്രഖ്യാപിക്കും. 2022 ൽ പുറത്തിറങ്ങിയ ഇന്ത്യൻ ചിത്രങ്ങളാണ് ഇത്തവണ അവാർഡിനായി പരിഗണിച്ചിക്കുന്നത്. ഡൽഹിയിലെ ദേശീയ മാധ്യമ സെന്ററിൽ പ്രഖ്യാപനങ്ങൾ നടക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
മികച്ച ചിത്രം, ഫീച്ചർ ഫിലിം, നോൺ ഫീച്ചർ ഫിലിം, മികച്ച തിരക്കഥ, ദാദാ സാഹേബ് ഫാൽക്കെ ഉൾപ്പെടെയുള്ള പ്രധാന അവാർഡുകൾ പ്രഖ്യാപിക്കും. 100ൽ അധികം ചിത്രങ്ങളാണ് ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്. മികച്ച നടനുള്ള പുരസ്കാരത്തിന് മമ്മൂട്ടിയും കന്നഡ താരം റിഷഭ് ഷെട്ടിയും അവസാന റൗണ്ടിലെത്തിയിട്ടുണ്ട്. നൻ പകൽ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനവുമായാണ് മമ്മൂട്ടി മത്സരിക്കുന്നത്. ‘കാന്താര’യിലെ പ്രകടനമാണ് റിഷഭ് ഷെട്ടിയെ മത്സരരംഗത്ത് സജീവമാക്കുന്നത്.
അതേസമയം 2023ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനവും വെള്ളിയാഴ്ച നടക്കും. 54-ാമത് പുരസ്‌കാരമാണ് പ്രഖ്യാപിക്കുക. മികച്ച നടനുള്ള പുരസ്‌കാരത്തിന് കണ്ണൂര്‍ സ്‌ക്വാഡിലെയും കാതലിലെയും പ്രകടത്തിന് മമ്മൂട്ടിയും ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജും തമ്മില്‍ കടുത്ത മത്സരമാണെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.