ഗായത്രി സുരേഷും ശ്രീജിത്ത് രവിയും ഒന്നിക്കുന്ന 99 ക്രൈം ഡയറി ടീസർ
text_fieldsഗായത്രി സുരേഷും ശ്രീജിത്ത് രവിയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന '99 ക്രൈം ഡയറി' എന്ന ചിത്രത്തിെൻറ ടീസർ റിലീസായി. സിേൻറാ സണ്ണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബിെൻറ സംവിധാന സഹായിയായിരുന്നു സിേൻറാ സണ്ണി. 'നൂല്‍പ്പാലം'എന്ന ചിത്രത്തിനു ശേഷം സിേൻറാ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 99 ക്രൈം ഡയറി. വിപിന്‍ മംഗലശ്ശേരി, ഫര്‍സാന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്.
ചിത്രത്തില്‍ നക്സല്‍ ലൂയിയായി ശ്രീജിത്ത് രവിയും പോലീസ് ഓഫീസര്‍ രവി പ്രസാദായി വിപിന്‍ മംഗലശ്ശേരിയും അഭിനയിക്കുന്നു. ഗായത്രി പോലീസ് കമ്മീഷണറായും രേവതി എന്ന കഥാപാത്രത്തെ ഫര്‍സാനയും അവതരിപ്പിക്കുന്നു. ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലര്‍ ഗണത്തിൽ പെടുന്ന ചിത്രം ജിബു ജേക്കബ് എൻറർടൈൻമെൻസിെൻറ ബാനറിലാണ് നിർമിക്കുന്നത്. അരുണ്‍ കുമാരനാണ് സംഗീതം ഒരുക്കുന്നത്. വികാസ് അല്‍ഫോന്‍സ് എഡിറ്റിങും, രാഹുല്‍ ആൻറ് ഉല്ലാസ് കലാസംവിധാനവും, റഹീം കൊടുങ്ങല്ലൂർ മേക്കപ്പും നിർവ്വഹിക്കുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.