ഫൺടാസ്റ്റിക് റീയൂണിയൻ ഒരിക്കൽ കൂടി; സംവിധാനം ധ്യാൻ, നിർമാണം അജു
text_fieldsഫൺടാസ്റ്റിക് ഫിലിംസിെൻറ ബാനറിൽ നടൻ അജു വർഗീസ് ആദ്യമായി നിർമിച്ച് യുവതാരം നിവിൻ പോളി നായകനായ ഹിറ്റ് ചിത്രമായിരുന്നു ലവ് ആക്ഷൻ ഡ്രാമ. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ സൂപ്പർതാരം നയൻതാരയായിരുന്നു നായിക കഥാപാത്രമായി എത്തിയത്. നിവിനും നയനും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു അത്.
എന്നാൽ, ഇതേ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. അജു വർഗീസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. താരങ്ങൾ ആരൊക്കെയാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 'എന്നാൽ പിന്നെ ഒന്നും കൂടെയായല്ലോ... അതെ, ഫൺടാസ്റ്റിക് റീയൂണിയൻ ഒരുക്കൽ കൂടി... ധ്യാൻ ശ്രീനിവാസൻ ചിത്രം, ഫൺടാസ്റ്റിക് ഫിലിംസിെൻറ നിർമാണം, കൂടുതൽ സർപ്രൈസുകൾ വഴിയേ... -അജു വർഗീസ് കുറിച്ചു.
എന്നാൽ പിന്നെ ഒന്നും കൂടെയായല്ലോ🤩
Yeah...!!!
A Funtastic reunion once again 🥳
A Dhyan Sreenivasan movie.
A Funtastic Films production.
More surprises on the way 🕺
#LAD #Saajanbakery
Posted by Aju Varghese on Saturday, 5 September 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.