നടൻ ബാബുരാജിനെതിരായ പരാതി പ്രത്യേക സംഘം അന്വേഷിക്കും
text_fieldsതൊടുപുഴ: സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി തൊടുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. യുവതി ഇ മെയിലിലൂടെ നൽകിയ പരാതിയെ തുടർന്നാണ് നടപടി.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ രൂപവത്കരിച്ച എ.ഐ.ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് യുവതി ഇ- മെയിലിലൂടെ പരാതി നൽകിയത്. ഇതേ തുടർന്ന് ഒരാഴ്ച മുമ്പ് അടിമാലി പൊലീസ് ബാബുരാജിനെതിരെ കേസെടുത്തിരുന്നു. പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിലുൾപ്പെട്ട തൊടുപുഴ ഡിവൈ.എസ്.പി ഇമ്മാനുവൽ പോളിന് അന്വേഷണ ചുമതല നൽകുകയായിരുന്നു.
ഇപ്പോൾ കേരളത്തിന് പുറത്തുള്ള യുവതിയെ ഈയാഴ്ച തന്നെ അടിമാലി പൊലീസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുക്കും. പീഡനം നടന്നതായി പറയുന്ന അടിമാലിയിലെയും ആലുവയിലെയും സ്ഥലങ്ങളിൽ യുവതിയെ എത്തിച്ച് തെളിവെടുക്കുമെന്നും സാക്ഷികളുണ്ടെങ്കിൽ കണ്ടെത്തി മൊഴി രേഖപ്പെടുത്തുമെന്നും ഡിവൈ.എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.