Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആടുജീവിതം...

ആടുജീവിതം ഒ.ടി.ടിയിലേക്ക്

text_fields
bookmark_border
Aadujeevitham OTT Release Date Out
cancel

പൃഥ്വിരാജ് ചിത്രം ആടുജീവിതം ഒ.ടി.ടിയിലെത്തുന്നു. ജൂലൈ 19 ന് നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. പൃഥ്വിരാജ് ആണ് ഇക്കാര്യം സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം കാണാം. നെറ്റ്ഫ്ലിക്സും ചിത്രത്തിെന്റെ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്..

ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം മാർച്ച് 28 നാണ് തിയറ്ററുകളിലെത്തിയത്. പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം എല്ലാ ഭാഷകളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. 160 കോടിയോളമായിരുന്നു ആഗോളതലത്തിൽ ചിത്രം നേടിയത്.

പ്രേക്ഷകർ നെഞ്ചിലേറ്റിയ ബെന്യാമിന്റെ നജീബിനെ അവതരിപ്പിച്ചത് പൃഥ്വിരാജ് ആയിരുന്നു.പോൾ, ജിമ്മി ജീൻ ലൂയിസ് കെ.ആർ ഗോകുൽ, താലിഖ് അൽ ബലൂഷി, റിക് അബി, അമല പോൾ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങൾ.

2008-ൽ ആരംഭിച്ച 'ആടുജീവിതം' വർഷങ്ങളുടെ തയാറെടുപ്പുകൾക്കൊടുവിൽ 2018-ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. 2023ജൂലൈ 14-നാണ് ചിത്രം പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്.എ .ആർ റഹ്‌മാൻ ആയിരുന്നു ചത്രത്തിന് സംഗീതം ഒരുക്കിയത്.റസൂൽ പൂക്കുട്ടിയായിരുന്നു ശബ്ദമിശ്രണവും നിർവഹിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ottAadujeevitham
News Summary - Aadujeevitham OTT Release Date Out
Next Story